Home made Ketchup:ഇനി കെച്ചപ്പും വീട്ടിലുണ്ടാക്കാം. അതും കടയിൽ കിട്ടുന്ന അതേ സ്വാദോടെ

പുറത്ത് നിന്ന് വാങ്ങിക്കുന്ന തുകയുടെ പകുതി പോലുമില്ലാതെ ഇത്രയും ഡിമാന്റുളള സോസ് വീട്ടിൽ തന്നെ ഉണ്ടാക്കാം.

Written by - Zee Malayalam News Desk | Last Updated : Jun 29, 2021, 12:31 PM IST
  • അരിച്ചെടുത്ത കെച്ചപ്പ് വീണ്ടും ഒരു പാനിലിട്ട് ചൂടാക്കി കുറുക്കിയെടുക്കുക.
  • തണുത്ത ശേഷം ഈ കെച്ചപ്പ് ഒരു കുപ്പിയിൽ ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.
  • കടയിൽ നിന്ന് വാങ്ങുന്ന അതേ നിറത്തിലും സ്വാദിലും ടുമോറ്റോ കെച്ചപ്പ് നമുക്ക് വീട്ടിലുമുണ്ടാക്കാം.
Home made Ketchup:ഇനി കെച്ചപ്പും വീട്ടിലുണ്ടാക്കാം. അതും കടയിൽ കിട്ടുന്ന അതേ സ്വാദോടെ

നമ്മുടെ ഭക്ഷണ ശീലത്തിൽ അവിഭാജ്യ ഘടകമായ ഒന്നാണ് സോസ് അല്ലെങ്കിൽ കെച്ചപ്പ്. പലതരം സോസുകളുണ്ട്. എണ്ണ പലഹാരങ്ങൾക്കൊപ്പവും , ന്യൂടിൽസ്, ഫ്രൈഡ്റൈസ് തുടങ്ങി എല്ലാത്തിനും സോസ് ഉപയോഗിക്കുന്നുണ്ട്. പുറത്ത് നിന്ന് വാങ്ങിക്കുന്ന തുകയുടെ പകുതി പോലുമില്ലാതെ ഇത്രയും ഡിമാന്റുളള സോസ് വീട്ടിൽ തന്നെ ഉണ്ടാക്കാം.

ആവശ്യമായത്

തക്കാളി- 1 കിലോ
വെളുത്തുളളി- 3 അല്ലി
ഇഞ്ചി- ചെറുത്
സവാള- 1/4 കഷ്ണം
ബീറ്റ്റൂട്ട്- 1
പഞ്ചസാര- 6 ടേബിൾ സ്പൂൺ
വിനാഗിരി- 1/4 കപ്പ്
മുളക് പൊടി- 1/4 ടീ സ്പൂൺ

ALSO READ: Payasam Making:പായസം കഴിക്കാൻ തോന്നുന്നുണ്ടോ? 30 മിനിറ്റ് കൊണ്ട് കുക്കറിൽ ഉണ്ടാക്കാം

 

ഉണ്ടാക്കുന്ന രീതി

ടുമോറ്റോ കെച്ചപ്പ് ഉണ്ടാക്കാനായി ആദ്യം തക്കാളി കഴുകി ചെറിയ കഷ്ണങ്ങളാക്കുക. അതിലേക്ക് വെളുത്തുളളി, ചെറിയ കഷ്ണം ഇഞ്ചി, സവാള, ബീറ്റ്റൂട്ട് എന്നിവ ചേർത്ത് 15-20 മിനിറ്റ് വരെ വേവിക്കുക. (ഇടക്ക് ഇളക്കി കൊടുക്കാൻ മറക്കണ്ട). തക്കാളിയെല്ലാം നന്നായി ഉടഞ്ഞ് വന്നാൽ പഞ്ചസാര, വിനാഗിരി, മുളക് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. ഇനി രണ്ട് മിനിറ്റ് കൂടി ചൂടാക്കുക. ശേഷം അൽപ നേരം തണുപ്പിച്ചു മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക.

എന്നിട്ട് അത് അരിച്ചെടുക്കുക. അവസാനം അരിച്ചെടുത്ത കെച്ചപ്പ് വീണ്ടും ഒരു പാനിലിട്ട് ചൂടാക്കി കുറുക്കിയെടുക്കുക. ഇനി തണുത്ത ശേഷം ഈ കെച്ചപ്പ് ഒരു കുപ്പിയിൽ ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.കടയിൽ നിന്ന് വാങ്ങുന്ന അതേ നിറത്തിലും സ്വാദിലും ടുമോറ്റോ കെച്ചപ്പ് നമുക്ക് വീട്ടിലുമുണ്ടാക്കാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News