Hot water Side Effects: അധികം ചൂടുവെള്ളം കുടിയ്ക്കുന്നതും ആപത്ത്, ദോഷങ്ങള്‍ അറിയാം

Hot water Side Effects: ശൈത്യകാലത്ത്‌  തണുത്ത വെള്ളം കുടിയ്ക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.  ഈ അവസരത്തില്‍ ചൂടുവെള്ളമാണ് കൂടുതലായും ആളുകള്‍ തിരഞ്ഞെടുക്കാറ്

Written by - Zee Malayalam News Desk | Last Updated : Jan 26, 2023, 05:30 PM IST
  • ശൈത്യകാലത്ത്‌ തണുത്ത വെള്ളം കുടിയ്ക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ അവസരത്തില്‍ ചൂടുവെള്ളമാണ് കൂടുതലായും ആളുകള്‍ തിരഞ്ഞെടുക്കാറ്
Hot water Side Effects: അധികം ചൂടുവെള്ളം കുടിയ്ക്കുന്നതും ആപത്ത്, ദോഷങ്ങള്‍ അറിയാം

Hot water Side Effects: ശൈത്യകാലത്ത്‌ ചൂടുവെള്ളം കുടിയ്ക്കുന്നവരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. നമുക്കറിയാം, തണുപ്പ് കാലത്ത് തണുത്ത വെള്ളം കുടിയ്ക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍, എപ്പോഴും ചൂടുവെള്ളം കുടിയ്ക്കുന്നതും ശരീരത്തിന് ഗുണകരമല്ല. 

നിങ്ങളും ശൈത്യകാലത്ത്‌ ദിവസം മുഴുവൻ ചൂടുവെള്ളം കുടിക്കാറുണ്ട് എങ്കില്‍ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. അതായത്,  മഞ്ഞുകാലത്ത് ദിവസം മുഴുവൻ ചൂടുവെള്ളം   കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. 

Also Read:   Cracked Heels Treatment: വിണ്ടുകീറിയ പാദങ്ങള്‍ പൂ പോലെ സുന്ദരമാക്കാം, അടുക്കളയിലുണ്ട് പോംവഴി 

ശൈത്യകാലത്ത്‌  തണുത്ത വെള്ളം കുടിയ്ക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.  ഈ അവസരത്തില്‍ ചൂടുവെള്ളമാണ് കൂടുതലായും ആളുകള്‍ തിരഞ്ഞെടുക്കാറ്. എന്നാല്‍, എപ്പോഴും ചൂടുവെള്ളം കുടിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് പല പ്രശ്‌നങ്ങളും നേരിടേണ്ടി വരും. ഈ പ്രശ്നങ്ങളെക്കുറിച്ച് ബോധവാന്മാരാകേണ്ടത് പ്രധാനമാണ്. ചൂടുവെള്ളം കൂടുതല്‍ കുടിക്കുന്നതിന്‍റെ ദോഷവശങ്ങൾ എന്തെല്ലാമാണ്? അറിയാം  

Also Read:  Dandruff Remedies: താരന്‍ തുരത്താം, ഈ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കൂ.. 

ഇളം ചൂടുവെള്ളത്തിന്‍റെ ദോഷങ്ങൾ 

ഒരു വ്യക്തി ദിവസം മുഴുവൻ ചെറുചൂടുള്ള വെള്ളം കുടിയ്ക്കുകയാണ് എങ്കില്‍ നിങ്ങളുടെ  നാവിലെ രുചി അറിയാനുള്ള പ്രത്യേക കോശങ്ങള്‍ നശിക്കാം. ക്രമേണ ഇത് ഒരു വ്യക്തിയുടെ ആരോഗ്യത്തെയും  പ്രതികൂലമായി ബാധിച്ചേക്കാം.

ഒരു വ്യക്തി ദിവസം മുഴുവൻ ചൂടുവെള്ളം കുടിയ്ക്കുമ്പോള്‍ അത് തൊണ്ടയ്ക്കും നാവിനും കേടുവരുത്തും. ഇത് തൊണ്ടയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ദിവസം മുഴുവൻ ചൂടുവെള്ളം കുടിച്ചാൽ നാവിനും തൊണ്ടയ്ക്കും പൊള്ളലേൽക്കാനുള്ള സാധ്യതയും ഉണ്ട്. 

ഒരു വ്യക്തി ദിവസം മുഴുവൻ ചൂടുവെള്ളം കുടിക്കുകയാണെങ്കിൽ, അത് എളുപ്പത്തിൽ ചുണ്ടുകൾക്കും വായയുടെ ആവരണത്തിനും പൊള്ളലേല്‍പ്പിക്കാം. 

ദിവസം മുഴുവൻ ചൂടുവെള്ളം കുടിക്കുന്നത് അന്നനാളത്തിലെ കോശങ്ങളെ നശിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 
 
ചൂടുവെള്ളം ഒരു വ്യക്തിക്ക് നിരവധി പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. ഒരു വ്യക്തി ദിവസം മുഴുവൻ ചൂടുവെള്ളം കുടിയ്ക്കുമ്പോള്‍ അത്  ആ വ്യക്തിയുടെ ഉറക്ക രീതിയെ പ്രതികൂലമായി ബാധിക്കും.

ചൂടുവെള്ളം കുടിക്കുന്നത് രാത്രിയിൽ കൂടുതൽ മലമൂത്രവിസർജനത്തിന് കാരണമാകും, ഇത് ഉറക്കത്തെ സാരമായി ബാധിക്കും. 

ഒരു വ്യക്തി പകൽ മുഴുവൻ ചൂടുവെള്ളം കഴിച്ചാൽ, അത് കിഡ്നിയ്ക്ക് കേടുവരുത്തും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

 

  

Trending News