Kids Immunity: മാറുന്ന സീസണില്‍ അസുഖം വരില്ല, കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാം

Kids Immunity: കുട്ടികളുടെ പ്രതിരോധശേഷി ശക്തമാണ് എങ്കില്‍ മാറുന്ന സീസണില്‍ അവര്‍ക്ക് രോഗങ്ങള്‍ പിടിപെടില്ല. ഇന്ന് പല മാതാപിതാക്കളും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കുട്ടികള്‍ ശരിയായി ഭക്ഷണം കഴിയ്ക്കുന്നില്ല എന്നത്

Written by - Zee Malayalam News Desk | Last Updated : Mar 29, 2023, 06:38 PM IST
  • കുട്ടികളുടെ പ്രതിരോധശേഷി ശക്തമാണ് എങ്കില്‍ മാറുന്ന സീസണില്‍ അവര്‍ക്ക് രോഗങ്ങള്‍ പിടിപെടില്ല. ഇന്ന് പല മാതാപിതാക്കളും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കുട്ടികള്‍ ശരിയായി ഭക്ഷണം കഴിയ്ക്കുന്നില്ല എന്നത്
Kids Immunity: മാറുന്ന സീസണില്‍ അസുഖം വരില്ല, കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാം

Kids Immunity: തണുപ്പ്, ചൂട്, മഴ.... തുടങ്ങി മാറുന്ന സീസണില്‍ കുട്ടികള്‍ പല ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇരകളാകുന്നു. അവരുടെ പ്രതിരോധശേഷി മോശമായതിനാലാണ് ഇത് സംഭവിക്കുന്നത്.

ഇന്ന് നമുക്കറിയാം, ഭക്ഷണം കഴിയ്ക്കുന്ന കാര്യത്തില്‍ മടി കാട്ടുന്നവരാണ് ഒട്ടു മിക്ക കുട്ടികളും. അവര്‍ക്ക് പ്രിയമായ ഭക്ഷങ്ങള്‍ കഴിയ്ക്കാനാണ് അവര്‍ക്ക് താത്പര്യം. അതല്‍ കൂടുതലും ജങ്ക് ഫുഡ് ആയിരിയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരം സാഹചര്യത്തില്‍ കുട്ടികളുടെ പ്രതിരോധശേഷി കുറയുക എന്നത് സ്വാഭാവികമാണ്. 

Also Read:  Egg Benefits: 40 വയസ് കഴിഞ്ഞവര്‍ പതിവായി മുട്ട കഴിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്? 

നമുക്കറിയാം, കുട്ടികളുടെ പ്രതിരോധശേഷി ശക്തമാണ് എങ്കില്‍ മാറുന്ന സീസണില്‍ അവര്‍ക്ക് രോഗങ്ങള്‍ പിടിപെടില്ല. ഇന്ന് പല മാതാപിതാക്കളും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കുട്ടികള്‍ ശരിയായി ഭക്ഷണം കഴിയ്ക്കുന്നില്ല എന്നത്. പലരും കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനായി പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്നവരാണ്.  നിങ്ങളുടെ കുട്ടികളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ചില നുറുങ്ങുകള്‍ സ്വീകരിക്കാം. ഇത് കുട്ടികളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായകമാണ്.  

Also Read:  Financial crisis: സാമ്പത്തിക പ്രതിസന്ധിയുടെ കാരണം? ജ്യോതിഷം തരും ഉത്തരം 

കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ

1. കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ധാരാളം വെള്ളം കുടിക്കാന്‍ നിര്‍ദ്ദേശിക്കാം. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ എല്ലുകളുടെ ബലം മാത്രമല്ല, ദഹനവ്യവസ്ഥയും കൂടുതല്‍  ആരോഗ്യകരമാക്കാം. ഇതോടൊപ്പം ഊർജനിലയും വര്‍ദ്ധിപ്പിക്കാം.

2. കുട്ടികളുടെ ഭക്ഷണത്തിൽ സീസണൽ പച്ചക്കറികൾ ചേർക്കണം. ആൻറി ഓക്സിഡൻറ് ഘടകങ്ങൾ സീസണൽ പച്ചക്കറികൾക്കുള്ളിൽ ധാരാളം കാണപ്പെടുന്നു, ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരത്തിന്‍റെ ബലഹീനത ഇല്ലാതാക്കുന്നതിനും ഉപയോഗപ്രദമാണ്. കൂടാതെ, ചീര, മത്തങ്ങ, ബീറ്റ്റൂട്ട്, നെയ്യ് മുതലായവ ഭക്ഷണത്തിൽ  ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. 

3. ദിവസവും ഭക്ഷണത്തിൽ തൈര് ഉള്‍പ്പെടുത്താം. ഇരുമ്പ്, സിങ്ക്, പ്രോട്ടീൻ, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങൾ തൈരിൽ കാണപ്പെടുന്നു, ഇത് ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനൊപ്പം കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വളരെ ഉപയോഗപ്രദമാകും.

4. കുട്ടികളുടെ ഭക്ഷണത്തിൽ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം ചേര്‍ക്കുക. അതായത്,  പനീര്‍, സോയ, മട്ടൺ, ഡ്രൈഫ്രൂട്ട്‌സ്, മുട്ട, ചിക്കൻ തുടങ്ങിയവ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
 
ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കുന്നത് കൂടാതെ, ചിട്ടയായ വ്യായാമവും ജീവിത ശൈലിയും ചെറുപ്പം മുതല്‍ ശീലിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News