Overweight: അമിതഭാരം നിങ്ങളെ അലട്ടുന്നുണ്ടോ? പ്രഭാതഭക്ഷണത്തിൻ്റെ സമയം ഇങ്ങനെ മാറ്റി നോക്കൂ!

Weight loss tips: ചിട്ടയായ ഭക്ഷണക്രമം പിന്തുടർന്നാൽ അമിതഭാരം വളരെ എളുപ്പത്തിൽ കുറയ്ക്കാൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : May 16, 2023, 05:08 PM IST
  • അത്താഴത്തിനും പ്രഭാതഭക്ഷണത്തിനും ഇടയിൽ 14 മുതൽ 16 മണിക്കൂർ വരെ ഇടവേള ഉണ്ടായിരിക്കുന്നതാണ് ഉത്തമം.
  • ഭക്ഷണരീതിയും ജീവിതശൈലിയും മോശമാകുമ്പോൾ അത് ആരോഗ്യത്തെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
  • ഉദാസീനമായ ജീവിതം നയിക്കുന്ന ആളുകൾക്ക് ശരീരഭാരം വർദ്ധിക്കുന്ന പ്രശ്നം നേരിടേണ്ടി വരും.
Overweight: അമിതഭാരം നിങ്ങളെ അലട്ടുന്നുണ്ടോ? പ്രഭാതഭക്ഷണത്തിൻ്റെ സമയം ഇങ്ങനെ മാറ്റി നോക്കൂ!

അമിതഭാരം മൂലം ആളുകൾ പല പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. അമിതഭാരം പല രോഗങ്ങൾക്കും കാരണമാകുന്നു. അമിതവണ്ണം മൂലം ആത്മവിശ്വാസവും കുറയുന്നു. ഇക്കാരണങ്ങളാൽ ശരീരഭാരം കുറയ്ക്കാൻ ആളുകൾ കഠിനമായി പരിശ്രമിക്കുന്നുണ്ട്. എന്നാൽ ഒരിക്കൽ കൂടിക്കഴിഞ്ഞാൽ ശരീരഭാരം കുറയ്ക്കാൻ പ്രയാസമാണ്. ശരീരഭാരം കുറയ്ക്കാൻ ആളുകൾ ശരിയായ മാർഗം പിന്തുടരാത്തതാണ് ഇതിന് കാരണം. 

ചിലർ വ്യായാമത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ചിലർ കർശനമായ ഭക്ഷണക്രമം പിന്തുടരുന്നു. ഇത് ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കും, എന്നാൽ നിങ്ങൾ വ്യായാമമോ ഭക്ഷണക്രമമോ പിന്തുടരുന്നത് നിർത്തുമ്പോൾ ശരീരഭാരം വീണ്ടും വർദ്ധിക്കാൻ തുടങ്ങും.  പ്രഭാതഭക്ഷണത്തിൻ്റെ സമയം മാറ്റുന്നതിലൂടെ നിങ്ങൾക്ക് ഭാരം കുറയ്ക്കാം. പ്രഭാതഭക്ഷണ സമയം മാറ്റിയാൽ അഞ്ച് കിലോ വരെ എളുപ്പത്തിൽ കുറയ്ക്കാം.

ALSO READ: കുട്ടികളിലെ ഡെങ്കിപ്പനി; ശ്രദ്ധിക്കേണ്ട അഞ്ച് പ്രധാന ലക്ഷണങ്ങൾ ഇവയാണ്

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, അത്താഴത്തിനും പ്രഭാതഭക്ഷണത്തിനും ഇടയിൽ 14 മുതൽ 16 മണിക്കൂർ വരെ ഇടവേള ഉണ്ടായിരിക്കുന്നതാണ് ഉത്തമം. മുൻകാലങ്ങളിൽ, ആളുകൾ രാവിലെ നേരത്തെ എഴുന്നേറ്റ് പ്രഭാതഭക്ഷണവും വൈകുന്നേരം അത്താഴവും കഴിക്കുന്ന ശീലം പിന്തുടരുന്നതിനാൽ അവ‍ർ ആരോ​ഗ്യവാൻമാരായിരുന്നു. 

ഭക്ഷണരീതിയും ജീവിതശൈലിയും മോശമാകുമ്പോൾ അത് ആരോഗ്യത്തെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. പ്രത്യേകിച്ച് ഉദാസീനമായ ജീവിതം നയിക്കുന്ന ആളുകൾക്ക് ശരീരഭാരം വർദ്ധിക്കുന്ന പ്രശ്നം നേരിടേണ്ടി വരും. പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും ഇടയിൽ കൃത്യമായ ഇടവേള നിലനിർത്തിയാൽ ശരീരഭാരം പെട്ടെന്ന് കുറയാൻ തുടങ്ങും. ശരീരഭാരം കുറയ്ക്കണമെങ്കിൽ രാവിലെ 11 മണി വരെ പ്രഭാതഭക്ഷണം കഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. 

ആരോഗ്യം നിലനിർത്താൻ രാത്രി നേരത്തെ ഭക്ഷണം കഴിക്കണമെന്ന് പല ഗവേഷണ റിപ്പോർട്ടുകളിലും പറയുന്നുണ്ട്. രാത്രി ഭക്ഷണത്തിന് ശേഷം 14 മണിക്കൂർ ഉപവസിക്കുക എന്നതിനർത്ഥം നിങ്ങൾ രാത്രി 8:00 നും 9:00 നും ഇടയിൽ ഭക്ഷണം കഴിക്കുകയാണെങ്കിൽ, രാവിലെ 11:00 ന് അല്ലെങ്കിൽ അതിന് ശേഷം മാത്രമേ പ്രഭാതഭക്ഷണം കഴിക്കാൻ പാടുള്ളൂ. ഇങ്ങനെ ചെയ്യുന്നതിലൂടെ ഏകദേശം 14 മണിക്കൂർ ഇടവേള ലഭിക്കും.  അതിനാൽ നിങ്ങൾക്ക് വേഗത്തിൽ ശരീരഭാരം കുറയ്ക്കാനും ശരീരത്തെ വിഷവിമുക്തമാക്കാനും സാധിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News