Rice water benefits: മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടോ? അരിവെള്ളത്തിലുണ്ട് പ്രതിവിധി

Benefits of Rice Water for Hair Growth: മുടി കൊഴിച്ചിൽ, അകാലനര, എണ്ണമെഴുക്ക്, തിളക്കം നഷ്ടപ്പെടുക തുടങ്ങിയ പ്രശ്നങ്ങൾ ഇന്ന് പലരും അനുഭവിക്കുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 21, 2023, 12:41 PM IST
  • മുടി സംബന്ധമായ പ്രശ്നങ്ങൾക്ക് പലരും കെമിക്കൽ ഷാംപൂകളുടെ സഹായം തേടാറുണ്ട്.
  • മുടിയുടെ ഭംഗി കൂട്ടാൻ അരി കഴുകിയ വെള്ളം ഉപയോഗിക്കാവുന്നതാണ്.
  • മുടി നിർജീവമായി മാറിയിട്ടുണ്ടെങ്കിൽ അരിവെള്ളം ഉപയോ​ഗിക്കാം.
Rice water benefits: മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടോ? അരിവെള്ളത്തിലുണ്ട് പ്രതിവിധി

തിരക്കുപിടിച്ച ജീവിതശൈലിയും അനാരോ​ഗ്യകരമായ ആഹാര രീതിയും അന്തരീക്ഷ മലിനീകരണവുമെല്ലാം മനുഷ്യ ശരീരത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആൺ - പെൺ വ്യത്യാസമില്ലാതെ പലരെയും ബുദ്ധിമുട്ടിലാക്കുന്നു. മുടി കൊഴിച്ചിൽ, അകാലനര, എണ്ണമെഴുക്ക്, തിളക്കം നഷ്ടപ്പെടുക തുടങ്ങിയ പ്രശ്നങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. 

മുടി സംബന്ധമായ പ്രശ്നങ്ങൾക്ക് പലരും കെമിക്കൽ ഷാംപൂകളുടെ സഹായം തേടാറുണ്ട്. എന്നാൽ ഇവയിൽ ഭൂരിഭാ​ഗവും മുടിയെ വീണ്ടും പ്രശ്നങ്ങളിലേയ്ക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. ജപ്പാനിലെയും കൊറിയയിലെയുമെല്ലാം ആളുകളുടെ മുടി ഇന്ത്യക്കാരെ അപേക്ഷിച്ച് കൂടുതൽ ശക്തമാണെന്ന് വിദ​ഗ്ധർ പറയുന്നു. ഇവരെല്ലാം മുടിയിൽ എന്താണ് ഉപയോ​ഗിക്കുന്നത് എന്ന് അറിയാൻ പലർക്കും കൗതുകം ഉണ്ടാകാം.

ALSO READ: എന്താണ് സ്ട്രോക്ക്? അപകടസാധ്യത എങ്ങനെ തടയാം?

ജപ്പാനിലും കൊറിയയിലും മാത്രമല്ല, ഇന്ന് ലോകമെമ്പാടും പ്രചാരത്തിലുള്ള ഒരു രഹസ്യമാണ് ഇനി പറയാൻ പോകുന്നത്. മുടിയുടെ ഭംഗി കൂട്ടാൻ അവർ മുടിയിൽ അരി കഴുകിയ വെള്ളം ഉപയോഗിക്കുന്നു. അരിവെള്ളം മുടിയിൽ ഉപയോഗിച്ചാൽ മുടിയുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. അരിവെള്ളത്തിൽ ഇനോസിറ്റോളും കാർബോഹൈ​ഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഇത് കേടായ മുടിയെ പോഷിപ്പിക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതുവഴി മുടി കൊഴിച്ചിൽ പരിഹരിക്കപ്പെടും. 

മുടി നിർജീവമായി മാറിയിട്ടുണ്ടെങ്കിൽ അരിവെള്ളം ഉപയോ​ഗിക്കാം. ഇത് മുടിയ്ക്ക് വിറ്റാമിൻ ബിയും എയും നൽകും. ഇത് മുടി വളർച്ചയെ പോഷിപ്പിക്കുന്നതിനൊപ്പം മുടിയുടെ ഘടനയും മെച്ചപ്പെടുത്തുന്നു. അരിവെള്ളം മുടി വളർച്ച വേ​ഗത്തിലാക്കും. തലയിൽ നീർവീക്കം, ചൊറിച്ചിൽ എന്നിവ ഉണ്ടെങ്കിൽ അരിവെള്ളം ഉപയോ​ഗിച്ച് മുടി കഴുകാം. ഇത് മുടി വളർച്ച വേ​ഗത്തിലാക്കും. 

അരിവെള്ളം ഉണ്ടാക്കുന്ന വിധം

ആദ്യം നിങ്ങൾ ഒരു കപ്പ് അരി വെള്ളത്തിൽ കഴുകണം. അതിനുശേഷം 30 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വെയ്ക്കുക. അരി വീർത്തുകഴിഞ്ഞാൽ, നിങ്ങൾ വെള്ളം വേർതിരിച്ചെടുക്കണം. എന്നിട്ട് ആ വെള്ളം മുടിയിൽ പുരട്ടുക. 10 മിനിറ്റ് അരിവെള്ളം കൊണ്ട് മുടി മസാജ് ചെയ്യണം. എന്നിട്ട് മുടി കഴുകുക. അരിവെള്ളം നിങ്ങളുടെ മുടിയിൽ മികച്ച ഫലം നൽകണമെങ്കിൽ, നിങ്ങൾക്ക് അതിൽ ഉലുവയോ പുളിയോ ചേർക്കാം. ഈ രീതിയിൽ അരിവെള്ളം ഉപയോഗിക്കുന്നത് മുടി സംബന്ധമായ പല പ്രശ്‌നങ്ങൾക്കും ആശ്വാസം പകരും. 

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും അറിവുകളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News