Foods Kerala:മഹറിനേക്കാൾ പവറുമായി ഖൽബിൽ തേനൊഴുകുന്ന സുലൈമാനി

വെറും 5 മിനിറ്റ് കൊണ്ട് സുലൈമാനി തയ്യറാക്കാം ഇതാണ് വഴി

Written by - Zee Malayalam News Desk | Last Updated : Jul 8, 2021, 09:56 PM IST
  • ചായ ഗ്ലാസിൽ നാരങ്ങാ നീര് ചേർത്ത് സുലൈമാനി രണ്ട് കപ്പിലേക്കും ഒഴിക്കുക
  • ബിരിയാണിയെല്ലാം കഴിച്ചാൽ ഇതൊന്ന് കുടിക്കുന്നത് ദഹന പ്രക്രിയക്ക് ഉത്തമമാണ്
  • 5 മിനിറ്റ് കൊണ്ട് തയ്യറാക്കാവുന്ന ഡ്രിങ്കാണിത്
Foods Kerala:മഹറിനേക്കാൾ പവറുമായി ഖൽബിൽ തേനൊഴുകുന്ന സുലൈമാനി

സുലൈമാനി ഒരു വികാരമാണ്. ഉസ്താദ് ഹോട്ടലിൽ പറഞ്ഞത് പോലെ സുലൈമാനിയിലും ഒരു മൊഹബത്ത് ഉണ്ട്. സാധാരണ ചായകളിൽ നിന്നും സുലൈമാനി വ്യത്യസ്തമാവുന്നതും അതുകൊണ്ടാണ്. മലബാറുകാരുടെ ഈ സ്വകാര്യ അഹാങ്കാരം എങ്ങനെ ഉണ്ടാക്കുമെന്ന് പഠിക്കാം. വെറും 5 മിനിറ്റ് കൊണ്ട് ഖൽബിൽ തേനൊഴുകുന്ന സുലൈമാനി റെഡി.

ആവശ്യമായ സാധനങ്ങൾ

വെള്ളം- 2 കപ്പ്
പ‍ഞ്ചസാര- 2 ടേബിൾസ്പൂൺ
ഇഞ്ചി ചതച്ചത്- 1 ടീ സ്പൂൺ
ഗ്രാമ്പൂ- 1
പട്ട- 1/2 ഇഞ്ച്
ഏലക്കാ ചതച്ചത്- 2
ചായപ്പൊടി- 1/2 ടീസ്പൂൺ
നാരങ്ങാ നീര്- 1/2 ടീസ്പൂൺ

ഉണ്ടാക്കുന്ന രീതി

ആദ്യമായി വെള്ളം ചൂടാക്കുവാൻ വെക്കുക. അതിലേക്ക് ചതച്ച ഇഞ്ചി, ഏലക്കായ, പട്ട, ഗ്രാമ്പൂ, പഞ്ചസാര എന്നിവ ചേർക്കുക. 1 മിനിറ്റിന് ശേഷം ചായപ്പൊടി ചേർക്കുക (കടുപ്പം കുറഞ്ഞ പൊടി ആണെങ്കിൽ 1ടീസ്പൂൺ ചേർക്കാം). ഇനി തിളച്ചു വന്നാൽ തീ ഓഫ് ചെയ്ത് അരിച്ചെടുക്കുക. ചായ ഗ്ലാസിൽ നാരങ്ങാ നീര് ചേർത്ത് സുലൈമാനി രണ്ട് കപ്പിലേക്കും ഒഴിക്കുക. വീട് മുഴുവൻ സുലൈമാനിയുടെ ഗന്ധം പടർന്നിരിക്കും. ബിരിയാണിയെല്ലാം കഴിച്ചാൽ ഇതൊന്ന് കുടിക്കുന്നത് ദഹന പ്രക്രിയക്ക് ഉത്തമമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News