Covid Vaccine in Children : ഫൈസർ കോവിഡ് വാക്‌സിൻ കുട്ടികളിൽ 90.7 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തി

കുട്ടികൾക്കുള്ള വാക്സിൻ അനുവദിക്കന്നത് സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ എഫ്ഡിഎയുടെ വാക്സിൻ അനുബന്ധ ബയോളജിക്കൽ പ്രൊഡക്ട്സ് ഉപദേശക സമിതിയുടെ യോഗം ഒക്ടോബർ 26 ന് ചേരും. 

Written by - Zee Malayalam News Desk | Last Updated : Oct 23, 2021, 03:34 PM IST
  • 5 മുതൽ 11 വയസ്സ് വരെയുള്ള കുട്ടികളിൽ വാക്‌സിൻ കുത്തിവെയ്പ്പ് എടുക്കാനുള്ള അപേക്ഷയാണ് ഇപ്പോൾ അനൽകിയിരിക്കുന്നത്.
  • ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് മുമ്പാകെയാണ് ഇരു കമ്പനികളും അപേക്ഷ നൽകിയിരിക്കുന്നത്.
  • കുട്ടികൾക്കുള്ള വാക്സിൻ അനുവദിക്കന്നത് സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ എഫ്ഡിഎയുടെ വാക്സിൻ അനുബന്ധ ബയോളജിക്കൽ പ്രൊഡക്ട്സ് ഉപദേശക സമിതിയുടെ യോഗം ഒക്ടോബർ 26 ന് ചേരും.
  • ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകിയാൽ, 5 മുതൽ 11 വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികൾക്കുള്ള ആദ്യത്തെ കോവിഡ് -19 വാക്സിനായിരിക്കും ഇത്.
Covid Vaccine in Children : ഫൈസർ കോവിഡ് വാക്‌സിൻ കുട്ടികളിൽ 90.7 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തി

ഫൈസർ  വാക്‌സിനും (Pfizer Vaccine)  ബയോഎൻടെകും (BioNTech) കോവിഡ് വാക്‌സിൻ കുട്ടികളിൽ കുത്തിവെയ്ക്കാനുള്ള അ പേക്ഷകൾ നൽകിയിരിക്കുകയാണ്. 5 മുതൽ 11 വയസ്സ് വരെയുള്ള കുട്ടികളിൽ വാക്‌സിൻ കുത്തിവെയ്പ്പ് എടുക്കാനുള്ള അപേക്ഷയാണ് ഇപ്പോൾ അനൽകിയിരിക്കുന്നത്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് മുമ്പാകെയാണ് ഇരു കമ്പനികളും അപേക്ഷ നൽകിയിരിക്കുന്നത്.

കുട്ടികൾക്കുള്ള വാക്സിൻ അനുവദിക്കന്നത് സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ എഫ്ഡിഎയുടെ വാക്സിൻ അനുബന്ധ ബയോളജിക്കൽ പ്രൊഡക്ട്സ് ഉപദേശക സമിതിയുടെ യോഗം ഒക്ടോബർ 26 ന് ചേരും. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകിയാൽ, 5 മുതൽ 11 വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികൾക്കുള്ള ആദ്യത്തെ കോവിഡ് -19 വാക്സിനായിരിക്കും ഇത്.

ALSO READ: കൊറിയൻ സ്ത്രീകൾ വണ്ണം വയ്ക്കാത്തത് എന്തുകൊണ്ട്? അറിയാം ഫിറ്റ്നസിന് പിന്നിലെ രഹസ്യം

വെള്ളിയാഴ്ച ഇരു കമ്പനികളും വാക്‌സിൻ സംബംന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിരുന്നു.  കണക്കുകൾ അനുസരിച്ച് രണ്ട് ഡോസ് വാക്‌സിനുകളും എടുക്കുന്നത് കുട്ടികളിൽ വളരെ സുരക്ഷിതമാണ്. മാത്രമല്ല 5 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ കോവിഡ് വാക്‌സിനിൽ നിന്ന് 90.7  ശതമാനം സംരക്ഷണം നൽകുന്നുണ്ടെന്നും അറിയിച്ചു.

ALSO READ: Health Tips, Body Weight: ശരീരഭാരം കൂടാതിരിക്കാന്‍ ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കി നോക്കൂ...!!

ഇന്ത്യയിൽ  രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികള്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ ഡിസിജിഐയുടെ വിദഗ്ധ സമിതി മുമ്പ് അനുമതി നല്‍കി. കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്സിനാണ് കൊവാക്സിൻ. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ കോവാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് ഡിസിജിഐയുടെ വിദഗ്ധ സമിതിയ്ക്ക് മുമ്പില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കുത്തിവെപ്പിന് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. 

ALSO READ : Arthritis : സന്ധി വേദന മാത്രമല്ല സന്ധി വാതത്തിന്റെ ലക്ഷണം; സന്ധി വാതത്തിന്റ ലക്ഷണങ്ങൾ എന്തോക്കെയെന്ന് അറിയാം

അതെ സമയം മുഴുവൻ ജനങ്ങൾക്കും രണ്ട് ഡോസ് വാക്സിൻ നൽകിയ ശേഷം മാത്രമേ മൂന്നമത്തേത് നൽകി തുടങ്ങാവൂ എന്നും നിർദേശത്തിലുണ്ട്. എന്തായാലും രാജ്യത്ത് നിലവിൽ ബൂസ്റ്റർ ഡോസിനെ കുറിച്ച് അലോചനകളില്ല എന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News