Health: കാലുകൾക്ക് വേദനയും ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ടോ? അവ​ഗണിക്കരുത്, ഇതാകാം കാരണം

Weight Gain Signs: അസുഖങ്ങളുണ്ടാകുമ്പോൾ സൂചനകൾ നൽകുന്ന പോലെ തന്നെ ഭാരം കൂടുമ്പോഴും ശരീരം നമുക്ക് അതിൻറെ ലക്ഷണങ്ങൾ കാണിച്ച് തരും..

Written by - Zee Malayalam News Desk | Last Updated : Dec 10, 2022, 10:54 AM IST
  • മധുരപലഹാരങ്ങളോടുള്ള ആ​ഗ്രഹം കൂടുന്നത് ശരീരഭാരം വർധിക്കുന്നതിന്റെ ലക്ഷണമാണ്.
  • അമിതമായ ശരീരഭാരം നിങ്ങൾക്ക് പിരിമുറുക്കവും വിഷാദവുമുണ്ടാക്കും.
  • പലപ്പോഴും അത് നിങ്ങളുടെ വിശപ്പ് കൂട്ടും.
Health: കാലുകൾക്ക് വേദനയും ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ടോ? അവ​ഗണിക്കരുത്, ഇതാകാം കാരണം

ഫിറ്റ്നസിന്റെ കാര്യത്തിൽ ഇന്ന് മിക്കവരും വ്യക്തമായ കാഴ്ചപ്പാടുള്ളവരാണ്. ഒരല്പം ഭാരം കൂടുകയോ വയറ് വീർക്കുകയോ ഒക്കെ ചെയ്താൽ എല്ലാവരും നേരെ ജിമ്മിലേക്കോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വ്യായാമങ്ങൾ ചെയ്ത് കുറയ്ക്കാനുള്ള വഴി നോക്കാറുണ്ട്. അമിത വണ്ണം ആയിക്കഴിഞ്ഞാൽ അത് ജീവന് തന്നെ ഭീഷണിയുള്ള പല അസുഖങ്ങളിലേയ്ക്ക് നയിച്ചേക്കും. ഹൃദയ സംബന്ധമായ തകരാറുകൾ, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്തതും ചിലപ്പോൾ ജീവൻ അപകടപ്പെടുത്തുന്നതുമായ അവസ്ഥകളിലേയ്ക്ക് ശരീരഭാരം നയിച്ചേക്കാം. ഭാരം കൂടുന്നു എന്നതിന്റെ സൂചന ശരീരം തന്നെ നിങ്ങൾക്ക് പലപ്പോഴും കാണിച്ച് തരും. 

ശരീരഭാരം കൂടുന്നു എന്നതിന്റെ സൂചനകൾ എന്തൊക്കെയെന്ന് നോക്കാം...

വീട്ടിലെ പതിവ് ജോലികൾ ചെയ്യുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടാൽ അതിനർത്ഥം നിങ്ങളുടെ ശരീരഭാരം കൂടുന്നു എന്നതാണ്. ശരീരത്തിലെ അധിക കൊഴുപ്പ് മൂലം നിങ്ങൾക്ക് ക്ഷീണവും അസ്വസ്ഥതകളും ഉണ്ടായേക്കും. 

വർദ്ധിച്ച ആസക്തി

മധുരപലഹാരങ്ങളോടുള്ള ആ​ഗ്രഹം കൂടുന്നത് ശരീരഭാരം വർധിക്കുന്നതിന്റെ ലക്ഷണമാണ്. അമിതമായ ശരീരഭാരം നിങ്ങൾക്ക് പിരിമുറുക്കവും വിഷാദവുമുണ്ടാക്കും. പലപ്പോഴും അത് നിങ്ങളുടെ വിശപ്പ് കൂട്ടും. നിങ്ങൾ സമ്മർദ്ദത്തിലോ വിഷാദത്തിലോ ആയിരിക്കുമ്പോൾ, അഡ്രീനൽ ഗ്രന്ഥികൾ കോർട്ടിസോൾ എന്ന ഹോർമോൺ പുറത്തുവിടുന്നു, ഇത് വിശപ്പ് വർദ്ധിപ്പിക്കുന്നു.

കൊളസ്ട്രോൾ കൂടുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും കൂടുന്നുണ്ടെങ്കിൽ അതിനർത്ഥം നിങ്ങൾക്ക് ശരീരഭാരം കൂടുന്നു എന്നതാണ്. അമേരിക്കൻ ഹാർട്ട് അസോസിയേഷനിൽ നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിൽ, ആരോഗ്യമുള്ള മുതിർന്നവരിൽ ഉദരമേഖലയ്ക്ക് ചുറ്റുമുള്ള ചെറിയ ഭാരം കാരണം ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാമെന്ന് അഭിപ്രായപ്പെട്ടു.

Also Read: Radish Health Benefits: മറക്കാതെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം റാഡിഷ്; നിരവധിയാണ് ആരോ​ഗ്യ ​ഗുണങ്ങൾ

 

അരക്കെട്ട് വർദ്ധിക്കുന്നു

നിങ്ങളുടെ ജീൻസ് പാകമല്ലേ? എങ്കിൽ അത് സൂചിപ്പിക്കുന്നത് ശരീരഭാരം കൂടുന്നു എന്നതാണ്. ശരീരഭാരം കൂടുമ്പോൾ കൊഴുപ്പ് ആദ്യം നിങ്ങളുടെ ഇടുപ്പിലും വയറിലുമാണ് സംഭരിക്കപ്പെടുന്നത്. സാൻ അന്റോണിയിലെ ടെക്സസ് ഹെൽത്ത് സയൻസ് സെന്റർ നടത്തിയ ഗവേഷണത്തിൽ, ദിവസം മുഴുവൻ ഓഫീസിൽ ഇരിക്കുന്നവർക്ക് അവരുടെ അരക്കെട്ടാണ് ആദ്യം കൂടുന്നത്. 

സന്ധി വേദന

നിങ്ങളുടെ സന്ധികൾക്ക് വേദനയുണ്ടെങ്കിൽ, ശരീരഭാരം കുറയ്ക്കാൻ സമയമായി എന്നാണ് അർത്ഥം. അധിക കൊഴുപ്പ് സന്ധികളിൽ സമ്മർദ്ദം ചെലുത്തുകയും അവയ്ക്ക് ചുറ്റുമുള്ള ടിഷ്യു ദുർബലപ്പെടുകയും വേദനയും വീക്കവും ഉണ്ടാക്കുകയും ചെയ്യും.

ശ്വാസം മുട്ടൽ

കുറച്ച് ദൂരം നടക്കുമ്പോഴോ അല്ലെങ്കിൽ കുറച്ച് പടികൾ കയറുമ്പോഴോ മാത്രം നിങ്ങൾക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയാണെങ്കിൽ, അത് നിങ്ങളുടെ അമിതഭാരത്തിന്റെ സൂചനയായിരിക്കാം. അമിതമായ ശരീരഭാരം നിങ്ങളുടെ ഹൃദയ സിസ്റ്റത്തിൽ സമ്മർദ്ദം ചെലുത്തും, ഇത് ശ്വാസതടസ്സത്തിലേക്ക് നയിക്കുന്നു. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഓക്സിജൻ നൽകാൻ ഹൃദയത്തിന് സാധിക്കാതെ വരും.  

അലസത

കോണിപ്പടികൾക്ക് പകരം എലിവേറ്ററാണോ നിങ്ങൾ തിരഞ്ഞെടുക്കുന്നത്? അത് ഒരു മുന്നറിയിപ്പാണ്. നിങ്ങളുടെ ഭാരം കൂടുന്നു എന്നതാണ് ഇതിലൂടെ മനസിലാക്കേണ്ടത്.  

രാത്രി കൂർക്കംവലി

രാത്രിയിൽ കൂർക്കം വലിച്ചുറങ്ങുകയും അപൂർവ്വമായി നല്ല ഉറക്കം ലഭിക്കുകയും ചെയ്താൽ നിങ്ങൾക്ക് സ്ലീപ് അപ്നിയ എന്ന അസുഖം വരാം. ക്രമരഹിതമായ ശ്വസനം നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. അധിക ശരീരഭാരമാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. കാരണം, നിങ്ങളുടെ കഴുത്തിൽ കൊഴുപ്പ് അടിയുമ്പോൾ അത് ശ്വാസനാളം ഇടുങ്ങിയതാക്കുകയും ശ്വാസോച്ഛ്വാസം തടസ്സപ്പെടുത്തുകയും ചെയ്യും.

സ്ട്രെച്ച് മാർക്കുകൾ

അധിക കൊഴുപ്പ് നിങ്ങളുടെ ചർമ്മത്തിന് താഴെയുള്ള ടിഷ്യുവിനെ വലിച്ചുനീട്ടാൻ ഇടയാക്കും. ചില ആളുകൾക്ക് ചെറിയ ഭാരം കൂടുമ്പോൾ സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകാറുണ്ട്.

കാലിലെ നീര്

നിങ്ങളുടെ ശരീരത്തിന്റെ മുഴുവൻ ഭാരവും വഹിക്കുന്നത് നിങ്ങളുടെ പാദങ്ങളാണ്. ആ പാദങ്ങളിൽ നീര് വെയ്ക്കുകയും വേദന അനുഭവപ്പെടുകയും ചെയ്താൽ അതിനർത്ഥം ശരീരഭാരം കൂടുന്നുവെന്നാണ്. ടിഷ്യൂകളിൽ ദ്രാവകം അടിഞ്ഞുകൂടുന്നത് മൂലമാണ് വീക്കം സംഭവിക്കുന്നത്. ഈ ദ്രാവകം കൂടുതലും പാദങ്ങളിൽ ശേഖരിക്കപ്പെടുന്നു.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News