Diabetes: രാവിലെ ശരീരത്തിൽ കാണുന്ന ഈ ലക്ഷണങ്ങൾ പ്രമേഹത്തിന്റെ ലക്ഷണമാണ്; അവഗണിക്കരുത്

Diabetes morning symptoms: ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹ രോഗികളിൽ ലക്ഷണങ്ങൾ സമാനമാകണമെന്നില്ല.

Written by - Zee Malayalam News Desk | Last Updated : Jul 28, 2023, 09:23 PM IST
  • ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു വരികയാണ്.
  • എല്ലാവരിലും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്.
  • ഒരു വ്യക്തി ശരീരത്തിൽ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും ശ്രദ്ധിക്കണം.
Diabetes: രാവിലെ ശരീരത്തിൽ കാണുന്ന ഈ ലക്ഷണങ്ങൾ പ്രമേഹത്തിന്റെ ലക്ഷണമാണ്; അവഗണിക്കരുത്

ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രമേഹ രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു വരികയാണ്. ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാതെ വരുമ്പോഴാണ് പ്രമേഹം പിടിപെടുന്നത്. ഇതിൻ്റെ ഫലമായി ശരീരത്തിലെ ഇൻസുലിൻ അഭാവം മൂലം പഞ്ചസാരയുടെ അളവ് വർദ്ധിക്കാൻ തുടങ്ങുന്നു. ഇത് വൃക്ക, ചർമ്മം, ഹൃദയം, കണ്ണുകൾ തുടങ്ങി മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നു.

ഏത് പ്രായത്തിലും പ്രമേഹം വരാം. എന്നാൽ കുട്ടികളിലും കൗമാരക്കാരിലും യുവാക്കളിലും ടൈപ്പ് 1 പ്രമേഹം ഇന്ന് കൂടുതലായി ബാധിക്കപ്പെടുന്നുണ്ട്. അതേസമയം, ടൈപ്പ് 2 പ്രമേഹം 40 വയസ്സിന് ശേഷമുള്ള മുതിർന്നവരിലാണ് കൂടുതലായി കാണപ്പെടുന്നത്. വൃക്ക, ഹൃദ്രോഗം എന്നിവയ്ക്കുള്ള അപകടകരമായ കാരണങ്ങളിലൊന്നാണ് പ്രമേഹം. 

ALSO READ: ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങുന്ന ശീലമുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നമ്മുടെ എല്ലാവരിലും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. പക്ഷേ നമ്മൾ അത് തിരിച്ചറിയുന്നില്ല. കാരണം ശരീരത്തിലെ ആരോഗ്യകരമായ ഇൻസുലിൻ അളവ് ആ പഞ്ചസാരയെ സന്തുലിതമായി നിലനിർത്തുന്നു. നമ്മുടെ കരൾ രക്തത്തിലെ പഞ്ചസാരയെ കൂടുതൽ സജീവമാക്കാൻ സഹായിക്കുന്നു. ഇതുകൊണ്ടാണ് പ്രമേഹമുള്ളവർക്ക് രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതും തൊണ്ടയിലും വായിലും വരൾച്ച, രാത്രി മുഴുവൻ പതിവായി മൂത്രമൊഴിക്കൽ, കാഴ്ചക്കുറവ്, വിശപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്നത്.

ക്ഷീണം, മയക്കം, കണ്ണുകളുടെ ബലഹീനത, ഫംഗസ് അണുബാധ തുടങ്ങിയ ലക്ഷണങ്ങൾ പ്രമേഹം കണ്ടുപിടിക്കുന്നതിനു മുമ്പ് തന്നെ പലർക്കും കാണാൻ കഴിയും. അത്തരമൊരു സാഹചര്യത്തിൽ, ഒരു വ്യക്തി ശരീരത്തിൽ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും ശ്രദ്ധിക്കുകയും രോഗം മൂർച്ഛിക്കുന്നതിന് മുമ്പ് പരിശോധിക്കുകയും ചികിത്സിക്കുകയും വേണം. ശരീരത്തിൽ രാവിലെ കാണുന്ന ലക്ഷണങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. 

ചൊറിച്ചിൽ, ക്ഷീണം, ബലഹീനത, അമിതമായ വിശപ്പ്, അമിത ദാഹം എന്നിവ രാവും പകലും ഉണ്ടാകാം. ശരീരഭാരം കുറയുക, ഉണങ്ങാത്ത മുറിവുകൾ, സ്വകാര്യ ഭാഗങ്ങളിൽ ചൊറിച്ചിൽ, ഈ ലക്ഷണങ്ങളെല്ലാം ദിവസം മുഴുവൻ നിങ്ങൾക്ക് അനുഭവപ്പെടാം. 

അമിതമായ വിശപ്പ്, പെട്ടെന്നുള്ള ഭാരക്കുറവ്, ക്ഷീണം, ബലഹീനത, വരണ്ട ചർമ്മം, മുറിവുകൾ സാവധാനത്തിൽ ഉണങ്ങുക, അമിത ദാഹം, രാത്രിയിൽ പതിവായി മൂത്രമൊഴിക്കൽ, അണുബാധ, മുടി കൊഴിച്ചിൽ എന്നിവയാണ് ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങൾ. അതേ സമയം, ടൈപ്പ് 1 പ്രമേഹത്തിൽ ആളുകൾക്ക് ഓക്കാനം, വയറുവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെടുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News