Tomato Side Effects: തക്കാളി ചിലപ്പോൾ വില്ലനാകും... അലർജി മുതൽ കിഡ്നി സ്റ്റോൺ വരെ

Side Effects Of Tomatoes: ചർമ്മത്തെ ആരോ​ഗ്യമുള്ളതാക്കി നിലനിർത്താനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുമെങ്കിലും തക്കാളിക്ക് ചില പാർശ്വഫലങ്ങളും ഉണ്ട്.

Written by - Zee Malayalam News Desk | Last Updated : Jul 1, 2023, 12:57 PM IST
  • തക്കാളിയിൽ സിട്രിക്, മാലിക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്
  • ഇത് കുടലിൽ അസിഡിറ്റി ഉണ്ടാക്കുന്നു
  • അതിനാൽ, ഒരാൾ വളരെയധികം തക്കാളി കഴിക്കുമ്പോൾ, ഗ്യാസ്ട്രിക് ആസിഡിന്റെ ഉത്പാദനം വർദ്ധിക്കുന്നതിനാൽ അത് ആസിഡ് റിഫ്ലക്സിനോ നെഞ്ചെരിച്ചിലിനോ കാരണമാകാം
Tomato Side Effects: തക്കാളി ചിലപ്പോൾ വില്ലനാകും... അലർജി മുതൽ കിഡ്നി സ്റ്റോൺ വരെ

തക്കാളിയുടെ പാർശ്വഫലങ്ങൾ: നിരവധി ​ഗുണങ്ങളുള്ള ഒന്നാണ് തക്കാളി. രുചികരവും പോഷക സമ്പുഷ്ടവുമാണിത്. അടുക്കളയിൽ മിക്കപ്പോഴും ലഭ്യമാകുന്ന വസ്തുവാണ് തക്കാളി. എന്നാൽ, ചിലപ്പോൾ തക്കാളി വിവിധ തരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുമെന്ന് നിങ്ങൾക്ക് അറിയാമോ?

തക്കാളി പലപ്പോഴും ചർമ്മസംരക്ഷണത്തിന് ഉപയോ​ഗിക്കുന്നു. വേനൽക്കാലത്ത് ചർമ്മത്തിലുണ്ടാകുന്ന ടാൻ നീക്കം ചെയ്യാനും ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഉള്ളതായും അറിയപ്പെടുന്നു. ചർമ്മത്തെ ആരോ​ഗ്യമുള്ളതാക്കി നിലനിർത്താനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുമെങ്കിലും തക്കാളിക്ക് ചില പാർശ്വഫലങ്ങളും ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

തക്കാളിയുടെ അഞ്ച് പാർശ്വഫലങ്ങൾ

ആസിഡ് റിഫ്ലക്സ്: തക്കാളിയിൽ സിട്രിക്, മാലിക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിൽ അസിഡിറ്റി ഉണ്ടാക്കുന്നു. അതിനാൽ, ഒരാൾ വളരെയധികം തക്കാളി കഴിക്കുമ്പോൾ, ഗ്യാസ്ട്രിക് ആസിഡിന്റെ ഉത്പാദനം വർദ്ധിക്കുന്നതിനാൽ അത് ആസിഡ് റിഫ്ലക്സിനോ നെഞ്ചെരിച്ചിലിനോ കാരണമാകാം.

സന്ധി വേദന: തക്കാളിയിലെ ആൽക്കലോയിഡുകൾ വീക്കം ഉണ്ടാക്കും. തക്കാളിയിലെ ആൽക്കലോയിഡ് സംയുക്തം സന്ധികളിൽ വീക്കം ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

ലൈക്കോപെനോഡെർമിയ: തക്കാളിയിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്, ഇത് ഒരു ആന്റി ഓക്‌സിഡന്റാണ്. പലപ്പോഴും ഇത് നിരുപദ്രവകരമാണ്. എന്നാൽ തക്കാളി അമിതമായി കഴിക്കുമ്പോൾ, ഇത് ലൈക്കോപെനോഡെർമിയയിലേക്ക് നയിച്ചേക്കാം. ഈ സംയുക്തത്തിന്റെ അമിത അളവ് ചർമ്മത്തിന്റെ നിറവ്യത്യാസത്തിന് കാരണമാകും.

ALSO READ: National Doctor's Day 2023: ഇന്ത്യയിൽ ജൂലയ് ഒന്നിന് ദേശീയ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാം

അലർജികൾ: തക്കാളി കഴിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന അലർജികൾ സംബന്ധിച്ച് പലർക്കും അറിയില്ല, പക്ഷേ വളരെയധികം തക്കാളി കഴിക്കുന്നത് ചർമ്മത്തിന് അലർജിയുണ്ടാക്കും. തക്കാളിയിൽ ചർമ്മത്തിൽ ചുണങ്ങ് ഉണ്ടാകാൻ സാധ്യതയുള്ള ഒരു സംയുക്തമുണ്ട്. തുമ്മൽ, തൊണ്ടയിലെ പ്രകോപനം, നാവിന്റെ വീക്കം, വായിൽ അലർജി എന്നിവ ഇതുമൂലം ഉണ്ടാകാം.

കിഡ്‌നി സംബന്ധമായ പ്രശ്നങ്ങൾ: പൊട്ടാസ്യം, ഓക്‌സലേറ്റ് എന്നിവയുടെ ഉള്ളടക്കം ഉള്ളതിനാൽ തക്കാളിയുടെ അമിതമായ ഉപയോ​ഗം വൃക്ക പ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ, ഇതിനകം വൃക്കസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ തക്കാളി കഴിക്കുന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഡയറ്റീഷ്യനെയോ ഡോക്ടറെയോ സന്ദർശിച്ച് വിദ​ഗ്ധോപദേശം സ്വീകരിക്കേണ്ടതാണ്.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News