ദിവസവും മൂട്ടകഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പുതിയ പഠനം

Last Updated : Sep 5, 2016, 12:23 PM IST
ദിവസവും മൂട്ടകഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പുതിയ പഠനം

മത്സ്യമാംസാദികളുടെ കൂടെ കൂട്ടി മാറ്റിനിർത്തപ്പെട്ടെങ്കിലും പല വെജിറ്റേറിയൻ ജനതയ്ക്ക് പോലും മുട്ട പ്രിയമുള്ള ഭക്ഷണമാണ്. എന്നാല്‍, ദിവസവും മുട്ട കഴിക്കുന്നത് കൊളസ്ട്രോള്‍ വര്‍ധിച്ച്‌ ആരോഗ്യം നഷ്ടപ്പെടാന്‍ ഇത് ഒരു കാരണമാകും എന്ന സന്ദേഹമാണ് പലരിലുമുള്ളത്. ഈ ചിന്തയെ മാറ്റുന്ന തരത്തിലുള്ള  റിപ്പോര്‍ട്ടാണ് പുതിയ പഠനത്തിലൂടെ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.  

ആരോഗ്യത്തിന് ഏറെ നല്ല ഭക്ഷണമാണ് മുട്ട എന്നാണ് പുതിയ പഠനം പറയുന്നത്. മുട്ടയുടെ മഞ്ഞയില്‍ 90 ശതമാനം കാല്‍സ്യവും അയണുമാണ്. വെള്ളയില്‍ പകുതിയോളം പ്രോട്ടിനും. ദിവസവും മൂന്നു മുട്ട വീതം കഴിക്കണം എന്നാണ് ശാസ്ത്രത്തിന്‍റെ വാദം.  മുട്ട കഴിക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങള്‍ ഇവിടെ കാണാം

* മുട്ട കഴിക്കുന്നത്‌ കൊണ്ട് ഒരിക്കലും കോളസ്ട്രോള്‍ കൂടുകയല്ല, കോളസ്ട്രോള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത്‌ കൊണ്ട് കരള്‍ പ്രവര്‍ത്തിച്ചു അമിതമായ കൊളസ്ട്രോളിനെ അഡ്ജസ്റ്റ് ചെയ്യും.

* ദിവസവും 3 മുട്ട കഴിക്കുന്നത്‌ മൂലം വിളര്‍ച്ച പോലെ ഉള്ള അസുഖങ്ങള്‍ കുറയ്ക്കുവാന്‍ സഹായകരമാകും.

*പ്രാതലായി മുട്ട ഉപയോഗിക്കുന്നത് ശരീരഭാരം കുറയ്ക്കുവാനും, ശരീരത്തിന് ആവശ്യമായ  ഊര്‍ജം നല്‍കുവാനും സഹായിക്കും.

* തലച്ചോറിന്‍റെ ആരോഗ്യത്തിനു ഏറെ നല്ലതാണു മുട്ട.

* ഗര്‍ഭണികള്‍ മുട്ട കഴിക്കുന്നത്‌ വഴി അവരുടെ കുഞ്ഞിന്‍റെ ആരോഗ്യം വര്‍ധിക്കും.

*ദിവസവും മൂന്ന് മുട്ട കഴിക്കുന്നതു കാഴ്ച കൂടാന്‍ സഹായിക്കുന്നു. തിമിരം കുറയുവാനും ഇതു സഹായകരമാകും.

*ദിവസവും മുട്ട കഴിക്കുന്നത് മുടി, നഖം എന്നിവയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. സള്‍ഫര്‍, സിങ്ക്‌ , വൈറ്റമിന്‍ എ, ബി 12 എന്നിവയടങ്ങിയതാണ് കാരണം.

Trending News