ഗ്രീന്‍ ടീ കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍

Updated: May 2, 2017, 07:17 PM IST
ഗ്രീന്‍ ടീ കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍

ആരോഗ്യദായകമായ പാനീയങ്ങളില്‍ ഒന്നാണ് ഗ്രീന്‍ ടീ. തളിരില മാത്രം നുള്ളി ഉടനെ വെയിലത്തുണക്കിയെടുത്താണ് ഗ്രീന്‍ ടീ ഉണ്ടാക്കുന്നത്. ഇതു കരണം ഓക്‌സിഡേഷന്‍ സംഭവിക്കുന്നില്ല എന്നതാണ് ഗ്രീന്‍ ടീ കൊണ്ടുള്ള ഗുണം.  ഗ്രീന്‍ ടീ ഒരു ശീലമാക്കിയാല്‍ ലഭിക്കാവുന്ന ചില ഔഷധ ഗുണങ്ങള്‍ എന്തൊക്കെയെന്ന്‍ നോക്കാം.

* കാന്‍സര്‍ തടയുന്നു

ഗ്രീന്‍ ടീയില്‍ അടങ്ങിയ ആന്റിഓക്സിഡന്റ്, വിറ്റാമിന്‍ സി യേക്കാള്‍ നൂറ് ഇരട്ടിയും വിറ്റാമിന്‍ ഇ യേക്കാള്‍ 24 ഇരട്ടിയും ഫലപ്രദമാണ്. ഇത്  കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു.

* ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നു

ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്‍റെ തോതു കുറയ്ക്കാനും ഇതു ഗുണപ്രദം. രക്തം കട്ട പിടിക്കുന്നതു (ത്രോംബോസിസ്) തടയാന്‍ ഇതു സഹായകം. ഇതു ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു.

* യുവത്വം നിലനിര്‍ത്താന്‍

ഗ്രീന്‍ ടീയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ പ്രായമാകുന്നതിനെ തടയുന്നു. ശരീരത്തിലുണ്ടാകുന്ന ഫ്രീ റാഡിക്കലുകളെയും ഓക്‌സിഡന്റുകളെയും ഗ്രീന്‍ ടിയിലെ ആന്റി ഓക്‌സിഡന്റുകള്‍ നിര്‍വീര്യമാക്കുന്നു. പതിവായി ഗ്രീന്‍ ടീ കുടിക്കുന്നത് യുവത്വം നിലനിര്‍ത്തുന്നതിനും സഹായകം.

* പ്രതിരോധ ശക്തി കൂട്ടുന്നു 

ഗ്രീന്‍ ടീയില്‍ അടങ്ങിയ വിറ്റാമിന്‍ സി പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ജലദോഷവും പനിയും മാറാനും ഗ്രീന്‍ ടീ സഹായകരമാണ്.

* ചര്‍മസംരക്ഷണത്തിനും ഗ്രീന്‍ ടീ

ശരീരത്തില്‍ അടിഞ്ഞു കൂടുന്ന വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്ത് ചര്‍മസംരക്ഷണത്തിനും ഗ്രീന്‍ ടീ സഹായിക്കുന്നുണ്ട്. മുഖക്കുരു അകറ്റുവാനും ചര്‍മം അയഞ്ഞ് തൂങ്ങി പ്രായാധിക്യം തോന്നാതിരിക്കാനും ഗ്രീന്‍ ടീ നല്ലതാണ്.