ഉണക്കമുന്തിരി വെറു൦ 'ഉണക്ക' മുന്തിരിയല്ല!

ഉണക്കമുന്തിരിയിൽ പൊട്ടാസിയം, വിറ്റാമിന് സി, കാൽസ്യം, വിറ്റാമിൻ ബി -6, ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. 

Last Updated : Nov 13, 2018, 06:21 PM IST
ഉണക്കമുന്തിരി വെറു൦ 'ഉണക്ക' മുന്തിരിയല്ല!

ണങ്ങിയ മുന്തിരിയായ ഉണക്കമുന്തിരി ഉണങ്ങിയ പഴങ്ങളില്‍ ഏറ്റവും സ്വാദും മധുരവും ഉള്ളവയാണ്‌. 

പല രോഗങ്ങള്‍ തടയാനും പല പ്രശ്നങ്ങള്‍ക്കും ഉണക്ക മുന്തിരി ഒരു പ്രതിവിധിയാണ്. ക്യാന്‍സര്‍ മുതല്‍ പ്രമേഹം വരെ ഇവ തടയുന്നു. 

ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്‍റെ അളവ് നിലനിർത്താനും ഉണക്ക മുന്തിരി സഹായിക്കുന്നു. 

കണ്ണ് രോഗങ്ങൾക്കും , പല്ലിന്‍റെ ആരോഗ്യം നിലനിർത്താനും ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ്. ഉണക്കമുന്തിരിയിൽ പൊട്ടാസിയം, വിറ്റാമിന് സി, കാൽസ്യം, വിറ്റാമിൻ ബി -6, ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. 

ശരീരഭാരം കൂട്ടാൻ 

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ പോലെ തന്നെ ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവരും ഉണ്ട്. ഭാരം കൂട്ടാന്‍ സഹായിക്കുന്നതാണ് ഉണക്ക മുന്തിരി. ഫ്രുക്റ്റോസ് , ഗ്ലൂക്കോസ് എന്നിവ  ഉണക്ക മുന്തിരിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട് . 

ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട് . കൊളെസ്ട്രോൾ കൂട്ടാതെ ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവർക്ക് ഉണക്ക മുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും. 

ക്യാൻസര്‍ തടയാന്‍

ക്യാൻസിനെ തടയാന്‍ സഹായിക്കുന്ന കാറ്റെച്ചിൻ എന്ന ആന്‍റി ടോക്സിഡന്‍റ് ഉണക്ക മുന്തിരിയില്‍ അടങ്ങിയിട്ടുണ്ട് .  ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ശമിപ്പിക്കുന്നു. അതിലൂടെ,  ക്യാന്‍സറിന് കാരണമാകുന്ന  സെല്ലുകളുടെ വളർച്ചയെ തടയാനും സാധിക്കുന്നു. 

ഹൃദയാരോഗ്യത്തിന്

ഉണക്ക മുന്തിരിയിലെ പൊട്ടാസ്യം, ഫൈബർ, ഫിനോളിക് ആസിഡ്,  ആന്‍റി ഓക്സിഡൻറുകൾ  കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.  അതുവഴി രക്ത സമ്മർദ്ദം കുറയുകയും ഹൃദയാരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. 

പ്രമേഹം നിയന്ത്രിക്കാന്‍

ഉണക്ക മുന്തിരി പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രമേഹ രോഗികൾ ഭക്ഷണത്തിന് ശേഷം നാലോ അഞ്ചോ ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ് .

ഉദ്ധാരണത്തിന്

ഉണക്ക മുന്തിരിയിലെ അമിനോ ആസിഡ് സാന്നിദ്ധ്യം ഉത്തേജിപ്പിക്കാനും , ലൈംഗിക ഉണർവ് ഉണ്ടാക്കാനും സഹായിക്കും. ബീജത്തിന്‍റെ ചലനശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ഉപാധിയാണ് ഉണക്ക മുന്തിരി.

കൂടാതെ, ഉണക്ക മുന്തിരികൾ കഴിച്ചാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഗർഭധാരണത്തിനുള്ള സാധ്യതയും കൂടുതലാണ് . 

 

 

 

 

 

 

Trending News