മിഞ്ചിയണിയൂ, അഴകിനൊപ്പം ആരോഗ്യവും നേടൂ...

  

Last Updated : Mar 9, 2018, 12:03 PM IST
മിഞ്ചിയണിയൂ, അഴകിനൊപ്പം ആരോഗ്യവും നേടൂ...

അണിഞ്ഞൊരുങ്ങാനും സൗന്ദര്യം നിലനിര്‍ത്താനും ഏറെ താല്പര്യമുള്ളവരാണ് പൊതുവേ സ്ത്രീകള്‍.. തല മുതല്‍ പാദം വരെ കഴിയുന്നത്രയും മിനുക്കാന്‍ ശ്രമിക്കാറുമുണ്ട്.. 

ആഭരണങ്ങള്‍, സൗന്ദര്യ വര്‍ധന വസ്തുക്കള്‍, വസ്ത്രങ്ങള്‍ തുടങ്ങി നെറ്റിയില്‍ വെക്കുന്ന പൊട്ട് വരെ മികച്ചതാക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മള്‍ സ്ത്രീകള്‍.   അത്തരത്തില്‍ അണിഞ്ഞാല്‍ ഭംഗിയുള്ള ആഭരണമാണ്‌ കാലില്‍ അണിയുന്ന മിഞ്ചി.  എന്നാല്‍, കേവല ഭംഗിക്ക് വേണ്ടി അണിയുന്ന ഒന്നല്ല മിഞ്ചിയെന്നത് പല സ്ത്രീകള്‍ക്കും അറിയില്ല. 

കാലിലെ രണ്ടാമത്തെ വിരലിലെ ഒരു ഞരമ്പ് സ്ത്രീകളുടെ ഗര്‍ഭാശയവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവ് പലര്‍ക്കുമറിയാത്ത ഒന്നാണ്. ഗര്‍ഭാശയവും കാല്‍ വിരലില്‍ അണിയുന്ന ആഭരണം മിഞ്ചിയും തമ്മില്‍ വളരെ ശക്തവും, ഗുണകരവുമായ ഒരു ബന്ധം ഉണ്ടെന്നാണ് ശാസ്ത്രം.

കാലിലെ മറ്റ് വിരലുകളെ അപേക്ഷിച്ച് രണ്ടാമത്തെ വിരലില്‍ നിന്നുള്ള ഒരു ഞരമ്പ് സ്ത്രീകളുടെ ഗര്‍ഭാശയവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും ആ ഞരമ്പാണ് അതിന്‍റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതെന്നുമാണ് പറയപ്പെടുന്നത്. ഇത് ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തെ ക്രമപ്പെടുത്തി ഗര്‍ഭാശയ സംബന്ധമായ ആരോഗ്യം കാത്ത് സൂക്ഷിക്കുന്നു.

അതുപോലെ തന്നെ, വെള്ളി എന്ന ലോഹം ഭൂമിയില്‍ നിന്നും ലഭിക്കുന്ന സ്ഥിരോര്‍ജ്ജം വലിച്ചെടുക്കുകയും അത് ശരീരത്തിന്‍റെ എല്ലാ ഭാഗത്തേക്കും എത്തിക്കുകയും ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന ഊര്‍ജ്ജം കാരണം സ്ത്രീകള്‍ ഊര്‍ജ്ജസ്വലരായി കാണപ്പെടുന്നുവെന്നും പഠനം പറയുന്നു.

വിവാഹത്തിന്‍റെയും ആചാരങ്ങളുടെയും ഭാഗമായാണ് സ്ത്രീകള്‍ കൂടുതലായും മിഞ്ചി അണിയുന്നത്. എന്നാല്‍, രണ്ടു കാലിലേയും വിരലുകളിൽ വെള്ളി മിഞ്ചി അണിയുന്നത്‌ മാസമുറ കൃത്യമാകാൻ സഹായിക്കുന്നു. മാത്രമല്ല, പ്രത്യുൽപാദന പ്രക്രിയയെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ വെള്ളി മിഞ്ചിയ്ക്ക് നല്ല പങ്കുണ്ട്. 

ആരോഗ്യത്തോടൊപ്പം ഫാഷനും പ്രൌഡിയും നിലനിര്‍ത്താന്‍ പ്ലാസ്റ്റിക്കില്‍ തുടങ്ങി സ്വര്‍ണ മിഞ്ചിവരെ ധരിക്കുന്നവര്‍ക്ക് തെറ്റി.. ആരോഗ്യത്തിനും അഴകിനും ഒരുപോലെ മികച്ചത് വെള്ളി മിഞ്ചി തന്നെയാണ്. അതുകൊണ്ടുതന്നെ വെള്ളി മിഞ്ചി അണിയാന്‍ ശ്രമിക്കൂ.

Trending News