നവരാത്രി സ്പെഷ്യല്‍ - സൂചി ഹല്‍വ ഉണ്ടാക്കുന്നതെങ്ങനെയെന്ന്‍ ഇവിടെ അറിയാം( വീഡിയോ)

Last Updated : Oct 3, 2016, 07:35 PM IST
നവരാത്രി സ്പെഷ്യല്‍ - സൂചി ഹല്‍വ ഉണ്ടാക്കുന്നതെങ്ങനെയെന്ന്‍ ഇവിടെ അറിയാം( വീഡിയോ)

നവരാത്രിയ്ക്ക് മധുരം കഴിയ്ക്കുന്ന പതിവുകളും ചടങ്ങുകളും കേരളത്തില്‍ തീരെ കുറവാണെങ്കിലും നവരാത്രി ആഘോഷമായി കൊണ്ടാടുന്ന മറ്റു സംസ്ഥാനങ്ങളിലിത് പതിവാണ്. കടകളില്‍ നിന്ന് വിലകൂടിയ മധുരം വാങ്ങുന്നതിനേക്കാള്‍ നല്ലതാണ് വീട്ടില്‍ ഉണ്ടാക്കുന്ന മതുരം. അങ്ങനെ വീട്ടില്‍  തന്നെ തയ്യാറാക്കാവുന്ന ഒരു മധുരമാണ് ഗോതമ്പ് ഹല്‍വ. ഇത് ആരോഗ്യകരവുമാണ് അതുപോലെതന്നെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതുമാണ്.

സൂചി ഹല്‍വ- ആവശ്യമുള്ള സാധനങ്ങള്‍

റവ - ഒരു കപ്പ്‌

നെയ്യ്‌ - അര കപ്പ്‌

തിളച്ച പാല്‍ - മുക്കാല്‍ കപ്പ്‌

പഞ്ചസാര - അര കപ്പ്‌

കശുവണ്ടിപ്പരിപ്പ്‌ - പത്തെണ്ണം

രു പാത്രത്തില്‍ നെയ്യ്‌ ഒഴിച്ച്‌ ചൂടാക്കിയ ശേഷം അതിലേക്ക്‌ റവ ചേര്‍ത്ത്‌ ബ്രൗണ്‍ നിറമാകുന്നതുവരെ ഇളക്കുക. അതിനു ശേഷം തിളച്ച പാല്‍ റവകൂട്ടിലേക്ക്‌ ഒഴിച്ച്‌ ഇളക്കുക. ശേഷം ആവശ്യത്തിന് പഞ്ചസാര ചേര്‍ക്കാം. റവകൂട്ട്‌ കട്ടിയാകുന്നതുവരെ(ഹല്‍വയുടെ പരുവത്തില്‍) ഇളക്കണം. കശുവണ്ടി നെയ്യില്‍ വറുത്തുകോരിയ ശേഷം ഹല്‍വയുടെ മുകളില്‍ വിതറാം. കൂടുതല്‍ വ്യക്തതയ്ക്കുവേണ്ടി വീഡിയോ കാണുക.

Trending News