തിളങ്ങുന്ന ചര്‍മ്മത്തിന് പിന്നിലെ രഹസ്യം വെളിവാക്കി പുതിയ ബ്രിട്ടന്‍ രാജകുമാരി

തന്‍റെ മനോഹരമായ ചര്‍മ്മത്തിന് പിന്നിലെ രഹസ്യം വെളിവാക്കി അമേരിക്കന്‍ നടിയും ബ്രിട്ടനിലെ രാജകുമാരന്‍ ഹാരിയുടെ പ്രതിശ്രുത വധുവുമായ മെഘന്‍ മാര്‍ക്കിള്‍.

Last Updated : Feb 20, 2018, 08:18 PM IST
തിളങ്ങുന്ന ചര്‍മ്മത്തിന് പിന്നിലെ രഹസ്യം വെളിവാക്കി പുതിയ ബ്രിട്ടന്‍ രാജകുമാരി

തന്‍റെ മനോഹരമായ ചര്‍മ്മത്തിന് പിന്നിലെ രഹസ്യം വെളിവാക്കി അമേരിക്കന്‍ നടിയും ബ്രിട്ടനിലെ രാജകുമാരന്‍ ഹാരിയുടെ പ്രതിശ്രുത വധുവുമായ മെഘന്‍ മാര്‍ക്കിള്‍.

തേനാണത്രെ ഈ സുന്ദരിയുടെ മനോഹര ചര്‍മ്മത്തിന് പിന്നില്‍. അതും മാനുക മരത്തിന്‍റെ പൂക്കളില്‍ നിന്നെടുക്കുന്ന തേന്‍. ന്യൂസിലാന്റില്‍ ആണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്. ഏറെ ഔഷധ ഗുണവുമുള്ള ഈ തേനാണ് മെഘന്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് തന്‍റെ സൗന്ദര്യ രഹസ്യമെന്ന് മെഘന്‍ പറയുന്നു. ഓട്സ്, പഴം എന്നിവയ്ക്കൊപ്പമാണ് ഈ തേന്‍ കഴിക്കുന്നത്. 

33 കാരനായ ഹാരിയും 36 കാരിയായ മെഘനും കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് പ്രണയത്തിലാണെന്ന് അറിയിച്ചത്.ഈ വസന്തകാലത്ത് കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ വച്ചായിരിക്കും വിവാഹമെന്നാണ് വിവരം.

Trending News