അമിതവണ്ണം ഉണ്ടോ? എങ്കില്‍ ഈ അഞ്ച് വഴികള്‍ പരീക്ഷിച്ച് നോക്കു

Last Updated : Feb 8, 2017, 06:22 PM IST
അമിതവണ്ണം ഉണ്ടോ? എങ്കില്‍ ഈ അഞ്ച് വഴികള്‍ പരീക്ഷിച്ച് നോക്കു

ആരാണ്  അരയ്ക്ക് ചുറ്റുമുള്ള  അമിത കൊഴുപ്പ്  ഒഴിവാക്കാൻ  ആഗ്രഹിക്കാത്തത് ?എല്ലാവരും  കലോറിയും അമിത കൊഴുപ്പും കലോറിയും കത്തിച്ച് ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നു. ഭാരം കുറയ്ക്കൽ അത്ര  എളുപ്പമുള്ള ഒരു കാര്യമല്ല. എന്നാൽ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ കഴിയുന്ന ചില വഴികളുണ്ട്. ഇവിടെ അഞ്ചു വഴികള്‍ ഏതൊക്കെയെന്ന്‍ നോക്കാം.

* ഗ്രീൻ ടീ .

ഗ്രീൻ ടീയിൽ പ്രകൃത്യാ കാണപ്പെടുന്ന ഫ്ലാവനോയിടുകൾ നിങ്ങളുടെ അരക്കെട്ട് മെലിയാനും  ഭാരം കുറയാനും കാരണമാകും .

വ്യായാമം പ്രധാനം 

ഭാരം കുറക്കാന്‍ കൊതിക്കുന്നവര്‍ നിര്‍ബന്ധമായും വ്യായാമം പ്രാധാന്യത്തോടെ എടുക്കണം. ഓട്ടം, സൈക്ളിംഗ്, കിക്ക് ബോക്സിംഗ് തുടങ്ങിയവ ശീലിക്കുക.

പ്രാതല്‍ പരമപ്രധാനം 

ദിവസവും പ്രാതലിന് പ്രോട്ടീന്‍, ധാതു സമ്പന്നമായ ഭക്ഷണം കഴിക്കുക. ഇതുവഴി മറ്റു ഭക്ഷണങ്ങള്‍ കഴിക്കാതെ ദിവസം മുഴുവന്‍ ഉന്‍മേഷവാനായിരിക്കാന്‍ കഴിയും.

പ്രതിദിനം നടക്കുക 

പ്രതിദിനം 30 മിനിറ്റിലേറെ സമയം നിര്‍ബന്ധമായും നടക്കണം. 30 മിനിറ്റ് നടന്നാല്‍ അമിത ഭാരത്തില്‍ നിന്ന് മോചനം ലഭിക്കും. 45 മിനിറ്റിലേറെ നടന്നാല്‍ ഭാരം കുറയാന്‍ വഴിയൊരുക്കും.

ചെറിയ അളവില്‍ ഭക്ഷണം കഴിക്കുക 

കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക. ദിവസം മൂന്ന് തവണ നല്ല രീതിയില്‍ കഴിക്കുകയോ അല്ലെങ്കില്‍ ആറുതവണ ചെറിയ രീതിയില്‍ കഴിക്കുകയോ ചെയ്യുക. ഭക്ഷണം ഉപേക്ഷിക്കാതിരിക്കുകയോ ക്രമം തെറ്റി കഴിക്കാതിരിക്കുകയോ ചെയ്യുക. 

Trending News