ഉരുളക്കിഴങ്ങുവിഭവങ്ങള്‍ വാരിവലിച്ചു കഴിക്കും മുന്‍പേ ഇവ ശ്രദ്ധിക്കൂ

Updated: Sep 11, 2017, 04:55 PM IST
ഉരുളക്കിഴങ്ങുവിഭവങ്ങള്‍ വാരിവലിച്ചു കഴിക്കും മുന്‍പേ ഇവ ശ്രദ്ധിക്കൂ

ഉരുളക്കിഴങ്ങ് ചേര്‍ക്കാത്ത കറികള്‍ പൊതുവേ കുറവാണ് ഇന്ത്യയില്‍. മിക്ക ദിവസങ്ങളിലും ഏതെങ്കിലും രൂപത്തില്‍ ഉരുളക്കിഴങ്ങ് വിഭവങ്ങള്‍ നമ്മുടെ തീന്മേശയില്‍ സ്ഥാനം പിടിച്ചിരിക്കും. എന്നാല്‍ ഇത് വാരിവലിച്ചു കഴിക്കുമ്പോള്‍ എന്തൊക്കെ ദോഷങ്ങള്‍ ഉണ്ടാകുമെന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ?

ഗ്യാസ്ട്രബിള്‍ ഉള്ള ആളുകള്‍ ആണെങ്കില്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നത്‌ വയറിനു കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കും. ഇത് ഹൃദയരോഗ്യത്തിനും അത്ര നല്ലതല്ലെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

സൊളാനൈൻ എന്നു പേരുള്ള ഒരു ന്യൂറോടോക്സിൻ ഉരുളക്കിഴങ്ങിലുണ്ട്. ഇവ ഉയർന്ന അളവിൽ ശരീരത്തിലെത്തുന്നത് ആരോഗ്യത്തിനു അത്ര നല്ലതല്ല. സൂര്യപ്രകാശം കൂടുതല്‍ ഏല്‍ക്കുമ്പോള്‍ സൊളാനൈൻ കൂടുതലായി ഉണ്ടാവുന്നു. ഇത് ഉരുളക്കിഴങ്ങിനെ കൂടുതല്‍ വിഷമയമാക്കുകയും വയറിനു പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. കൂടുതല്‍ പച്ചനിറമുള്ള ഉരുളക്കിഴങ്ങില്‍ സൊളാനൈൻ, ചാക്കോനൈൻ എന്നീ ഗ്ലൈക്കോ ആൽക്കലോയ്ഡുകൾ കൂടുതല്‍ കാണും. ഇവയും അത്ര നല്ലതല്ലാത്തതിനാല്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.