കൊളസ്ട്രോൾ എന്ന വില്ലനെ പേടിച്ച് ഭക്ഷണം കഴിക്കാൻ തന്നെ ഇപ്പോൾ പലർക്കും ഭയമാണ്.
ഈ ഭയം കാരണം ഇഷ്ട ഭക്ഷണത്തോടു പോലും 'നോ' പറയേണ്ട സാഹചര്യവുമുണ്ടാകാം. എന്നാൽ ചില ഭക്ഷണ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പേടി അകറ്റാൻ സാധിക്കും. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും.
ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും.
കൊളസ്ട്രോള്‍ രോഗികള്‍ ഭക്ഷണക്കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. അങ്ങനെ കഷ്ടപ്പെടുന്നവര്‍ ഉറപ്പായും ശീലമാക്കേണ്ട ചില പഴങ്ങള്‍ ഉണ്ട്.
1. അപ്പിള്‍
ഔഷധഗുണങ്ങളുടെ കലവറയായ നിരവധി രോഗങ്ങളില്‍ നിന്നും സംരക്ഷിക്കു൦. ഹൃദയാരോഗ്യത്തിന് ആപ്പിൾ വളരെ നല്ലതാണ്. ഹൃദയധമനികളിൽ കൊഴുപ്പടിഞ്ഞ് കൂടുന്നത് തടയാൻ ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ സഹായിക്കും. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പോട്ടാസ്യവും മിനറലുകളും രക്തത്തിലെ കൊളസ്ടോൾ നിയന്ത്രിച്ച് സ്ട്രോക്ക് വരാതെ സംരക്ഷിക്കുന്നു.
2. പപ്പായ
ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളള പപ്പായ ശരീരത്തിലെ രക്ത സമ്മര്‍ദ്ദം കുറയ്ക്കുകയും കൊളസ്ടോൾ നിയന്ത്രിക്കുകയും ചെയ്യും. അതിനാല്‍ കൊളസ്ട്രോള്‍ രോഗികള്‍ പപ്പായ ധാരാളം കഴിക്കുന്നത് നല്ലതാണ്.
3. വെണ്ണപ്പഴം
കൊളസ്ട്രോള്‍ രോഗികള്‍ അവകാഡോ അല്ലെങ്കില്‍ വെണ്ണപ്പഴം കഴിക്കുന്നത് ഏറെ നല്ലതാണ്. വെണ്ണപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ, സി, ബി5, ബി6, ഇ, ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ ഹൃദയത്തെ സംരക്ഷിക്കും. കൂടാതെ സ്ട്രോക് വരാതിരിക്കാനും വെണ്ണപ്പഴം കഴിക്കുന്നത് നല്ലതാണ്. രക്തസമ്മര്‍ദ്ദം ഉളളവര്‍ക്കും വെണ്ണപ്പഴം കഴിക്കുന്നത് നല്ലതാണ്.
4. തക്കാളി
വിറ്റാമിൻ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുളളതാണ് തക്കാളി. ഇതിലുള്ള അയൺ, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവയെല്ലാം തക്കാളിയുടെ ഗുണം കൂട്ടുന്നു. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ,ബി,കെ,സി എന്നിവ കണ്ണുകള്‍ക്കും ത്വക്കിനും ഹൃദയത്തിനും നല്ലതാണ്. പൊട്ടാസ്യം ഹൃദയസംരക്ഷണത്തിനും നല്ലതാണ്. അതിനാല്‍ തന്നെ തക്കാളി കൊളസ്ട്രോള്‍, രക്ത സമ്മര്‍ദ്ദം, സ്ട്രോക് എന്നിവ തടയാന്‍ സഹായിക്കും.