അര്‍ബുദത്തെ പ്രതിരോധിക്കാനും ചികിത്സിക്കാനും മഞ്ഞള്‍ വളരെയധികം ഫലപ്രദമെന്ന് പുതിയ പഠനം

Last Updated : Jul 26, 2016, 08:05 PM IST
അര്‍ബുദത്തെ പ്രതിരോധിക്കാനും ചികിത്സിക്കാനും മഞ്ഞള്‍ വളരെയധികം ഫലപ്രദമെന്ന് പുതിയ പഠനം

ജനിതകപരമായും അശാസ്ത്രീയമായ ജീവിതശൈലിയുടെ കാരണമായി മാറിയ അര്‍ബുദം ബാധിച്ച് മരിക്കുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്.കൃത്യസമയത്ത് രോഗം തിരിച്ചറിയുകയും വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും ചെയ്തില്ലെങ്കില്‍ മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. 

നിരവധി പേരുടെ ജീവന്‍ അപഹരിക്കുന്ന ഈ രോഗത്തിന് പ്രതിരോധിക്കാന്‍ ദശകങ്ങളായി ശാസ്ത്രഞര്‍ രാവും പകലും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്നതും വിദേശനാണ്യം നേടിത്തരുന്നതുമായ ഇന്ത്യന്‍ സുഗന്ധവ്യജ്ഞനങ്ങള്‍ക്ക് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ മാത്രമല്ല, ഭേദമാക്കാനും കഴിയുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 

ഇന്ത്യന്‍ പാചകത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് മഞ്ഞളും മഞ്ഞള്‍പ്പൊടിയും. വന്‍കുടലിലെ അര്‍ബുദത്തെ പ്രതിരോധിക്കാനും ചികിത്സിക്കാനും മഞ്ഞള്‍ ഉത്തമമാണ് എന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.  അമേരിക്കയിലെ മിസൂറി സെന്റ് ലൂയിസ് യൂണിവേഴ്‍സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. മഞ്ഞള്‍ ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കാനും ഗവേഷകര്‍ ഉപദേശിക്കുന്നു.

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന curcumin, silymarin തുടങ്ങിയ രണ്ടു ഘടകങ്ങളാണ് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ശേഷി നല്‍കുന്നത്. കരള്‍ രോഗത്തെ പ്രതിരോധിക്കാനും ഇവയ്ക്ക് ശേഷിയുണ്ട്.

Trending News