അയല പൊരിച്ചതുണ്ട്!

Last Updated : Sep 16, 2017, 07:44 PM IST
അയല പൊരിച്ചതുണ്ട്!

പാട്ടില്‍ ഇങ്ങനെ ചുമ്മാ കേട്ട് രസിക്കാന്‍ മാത്രമല്ല, ആരോഗ്യം നല്‍കാന്‍ മികച്ച ഒരു വിഭവം കൂടിയാണ് അയല എന്നറിയാമോ? രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിലെ കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും ഉത്തമ ഭക്ഷണമാണ് ഈ കുഞ്ഞന്‍ മത്സ്യം

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ അയലക്കറി കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല ധമനികളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാനും അയല കഴിക്കുന്നത് സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും അയല മുന്നിലാണ്. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആണ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

എല്ലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ അയല സഹായിക്കുന്നു. അയലയിലുള്ള മഗ്നീഷ്യം, മാംഗനീസ് എന്നിവയെല്ലാം എല്ലുകളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കുറക്കാന്‍ അയലക്കറി സഹായിക്കുന്നു.അയലയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, അയേണ്‍, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയെല്ലാം തന്നെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ഇതാകട്ടെ അയലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

Trending News