സസ്യാഹാരികള്‍ക്ക് മാംസാഹാരികളേക്കാള്‍ ആയുര്‍ദൈര്‍ഘ്യം കുറവെന്ന് പഠന റിപ്പോര്‍ട്ട്‌

Last Updated : May 27, 2016, 07:36 PM IST
സസ്യാഹാരികള്‍ക്ക് മാംസാഹാരികളേക്കാള്‍ ആയുര്‍ദൈര്‍ഘ്യം കുറവെന്ന് പഠന റിപ്പോര്‍ട്ട്‌

സസ്യാഹാരികള്‍ക്ക് മാംസാഹാരികളേക്കാള്‍ ആയുര്‍ദൈര്‍ഘ്യം കുറവെന്ന് പഠന റിപ്പോര്‍ട്ട്‌. മാംസാഹാരം കഴിക്കുന്നത് ആരോഗ്യത്തെ നശിപ്പിക്കുമെന്നും പച്ചക്കറി മാത്രമാണ് ആരോഗ്യം സംരക്ഷിക്കുന്നതെന്നും പറയുന്നവരുടെ നേർക്ക് ഇനി ഈ പഠനറിപ്പോർട്ട് വലിച്ചെറിഞ്ഞു കൊടുക്കണം. വെജിറ്റേറിയനിസ്റ്റുകൾ അഥവാ പച്ചക്കറി കഴിക്കുന്നവർ വേഗം മരിക്കുമെന്നും മാംസാഹാരം കഴിക്കുന്നവരാണ് കൂടുതൽ കാലം ജീവിക്കുകയെന്നുമാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. സസ്യഭുക്കുകൾക്ക് മാസഭുക്കുകളെ അപേക്ഷിച്ച് ആയുര്‍ദൈര്‍ഘ്യം  കുറവാണ് എന്നാണ് പഠനത്തിൽ പറയുന്നത്. സസ്യഭുക്കുകൾക്ക് മാംസഭുക്കുകളെ അപേക്ഷിച്ച് മാനസിക രോഗങ്ങൾ, മനോവൈകല്യങ്ങൾ എന്നിവയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്നും പഠനം തെളിയിക്കുന്നു.

ഗ്രാസ് സർവകലാശാലയാണ് ഗവേഷണം നടത്തിയത്. ഓസ്ട്രിയൻ ഹെൽത്ത് ഇന്റർവ്യൂ സർവേയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷണം നടത്തിയത്. 1,320 പേരെ 330 പേർ അടങ്ങുന്ന നാലു ഗ്രൂപ്പുകളായി തിരിച്ചാണ് സർവേ നടത്തിയത്. വയസ്, ലിംഗം, സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ, വ്യായാമം, ശാരീരിക പ്രവർത്തനങ്ങൾ, പുകവലി തുടങ്ങിയ ശീലങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു ഗ്രൂപ്പാക്കി തിരിച്ചത്. ഇവരുടെ ഭക്ഷണരീതി മാത്രമായിരുന്നു വ്യത്യസ്തം.മാംസം കഴിക്കുന്നവർ, പച്ചക്കറി മാത്രം കഴിക്കുന്നവർ, പച്ചക്കറിയും മാംസവും കഴിക്കുന്നവർ, വല്ലപ്പോഴും മാംസം കഴിക്കുന്നവർ എന്നിങ്ങനെയായിരുന്നു ഭക്ഷണക്രമം.

പഠനത്തിൽ കണ്ടത് ഇങ്ങനെ. മാംസം കഴിക്കുന്നവരെ അപേക്ഷിച്ച് പച്ചക്കറി കഴിക്കുന്നവർക്ക് അലർജികൾ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയോളമാണെന്ന് കണ്ടെത്തി. കാൻസർ ഉണ്ടാകാൻ സാധ്യത 166 ശതമാനമാണ്. 18 വ്യത്യസ്തതരം സാംക്രമിക രോഗങ്ങളിൽ 14 എണ്ണവും പച്ചക്കറി കഴിക്കുന്നവരിൽ ഉണ്ടാകാനും ഇടയാക്കും. അസ്ഥിക്ഷയം, പ്രമേഹം, ആസ്ത്മ എന്നീ രോഗങ്ങളും ഉണ്ടാക്കും.മാത്രമല്ല ഇത്തരക്കാർക്ക് ഹൃദയാഘാതം ഉണ്ടാകാൻ സാധ്യത 150 ശതമാനമാണ്. വിഷാദരോഗം, ആശങ്ക എന്നിവയ്ക്കും സാധ്യത കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു.

Trending News