ഉദരാരോഗ്യത്തിന് ചീവീട്!

ചീവീടുകളെ ഭക്ഷണമാക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്ന് പുതിയ പഠനങ്ങള്‍. 

Last Updated : Aug 10, 2018, 06:02 PM IST
ഉദരാരോഗ്യത്തിന് ചീവീട്!

ചീവീടുകളെ ഭക്ഷണമാക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്ന് പുതിയ പഠനങ്ങള്‍. ഇറച്ചിയും മീനും മുട്ടയുമൊക്കെപ്പോലെ രുചികരമായ ഭക്ഷണമാണ് പ്രാണികളെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ചീവീടിനെ ഭക്ഷണമാക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാൻ വിസ്കോൺ സിൽ മാഡിസൺ നെൽസൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയൺമെന്‍റൽ സയൻസസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. 

ചീവീട് കഴിക്കുന്നത് അന്നനാളത്തിന് ഗുണകരമായ ബാക്റ്റീരിയകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. 

പ്രോട്ടീനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ ഇവയെല്ലാത്തിന്‍റെയും ഉറവിടമാണ് ചീവീടുകള്‍. ചീവീടുകള്‍ക്ക് പ്രകൃതിദത്തമായി പ്രോട്ടീൻ സമാഹരിക്കാന്‍ സാധിക്കുന്നതുകൊണ്ട് ഇവയ്ക്ക് യൂറോപ്പിലും യുഎസിലും വലിയ പ്രധാന്യമാണുള്ളത്‌.  

ചീവീടുകളില്‍ അടങ്ങിയിരിക്കുന്ന ഗട്സ് ബാക്റ്റീരിയ ദഹനപ്രക്രിയ സുഗമമാക്കുന്നു. പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ പരമ്പരാഗത ഭക്ഷണങ്ങളിലും ഇവ ഇടം പിടിച്ചു. 

ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമൊക്കെ പ്രാണി വിഭവങ്ങൾ പതിവാണ്. അവരുടെ പതിവ് മെനുവിലെ പ്രധാന ഭക്ഷണമാണ് പ്രാണികള്‍. 

കോടിക്കണക്കിന് വരുന്ന പ്രാണിവർഗത്തിൽ രണ്ടായിരത്തോളം ഇനത്തെയാണ് ഭക്ഷ്യയോഗ്യമായി കണക്കാക്കുന്നത്. 

Trending News