Video: രണ്ടാം വയസിൽ ലോക റെക്കോർഡ് നേടി കൊച്ചുമിടുക്കി

കൊച്ചു മിടുക്കി മീത് അമര്യ ഗുലാത്തിയുടെ ഈ വീഡിയോ കണ്ടാല്‍ ആരും അത്ഭുതപെടും. കാരണം എന്താണെന്നല്ലേ?

Last Updated : Jul 13, 2018, 07:05 PM IST
Video: രണ്ടാം വയസിൽ ലോക റെക്കോർഡ് നേടി കൊച്ചുമിടുക്കി

ന്യൂഡല്‍ഹി: കൊച്ചു മിടുക്കി മീത് അമര്യ ഗുലാത്തിയുടെ ഈ വീഡിയോ കണ്ടാല്‍ ആരും അത്ഭുതപെടും. കാരണം എന്താണെന്നല്ലേ?

വെറും ഒരു മിനിറ്റില്‍ രാജ്യത്തെ 29 സംസ്ഥാനങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരുകൾ തെറ്റുകൂടാതെ ഈ രണ്ട് വയസുകാരി പറയും. ഇത്തരത്തില്‍ പുറത്തുവന്ന വിഡിയോയാണ് ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്.

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ രാജ്യത്തെ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേരുകൾ പറയുന്ന ഇന്ത്യക്കാരിയായ ഏറ്റവും ചെറിയ വ്യക്തിയെന്ന ലോക റെക്കോർഡ് കഴിഞ്ഞ മാസമാണ് അമര്യയെ തേടിയെത്തിയത്.

ഡൽഹി സ്വദേശിയായ അമര്യയുടെ വ്യത്യസ്തമായ കഴിവിനെ പ്രശംസിച്ച് നിരവധിപ്പേരാണ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. ഏഴ് മാസം പ്രായമുള്ളപ്പോള്‍ മുതലാണ് അമര്യ രാജ്യത്തിന്‍റെ പേരുകൾ പഠിച്ച് തുടങ്ങിയത്.

മീത് അമര്യയിലെ പ്രതിഭയെ ആദ്യം തിരിച്ചറിഞ്ഞ അമ്മ ഉര്‍വ്വശി ഗുലാത്തി തന്നെയായിരുന്നു ആദ്യ ഗുരുവും. പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മ വയ്ക്കുന്നത് മാത്രമല്ല കാര്യങ്ങള്‍ വേഗത്തില്‍ പഠിക്കാനുള്ള കഴിവും അമര്യയ്ക്ക് ഉണ്ടെന്ന്‍ മാതാപിതാക്കള്‍ പറയുന്നു. 

ഒരു വയസ്സാകും മുന്‍പ് തന്നെ മകള്‍ക്ക് സൂക്ഷ്മമായ ഓര്‍മ്മ ശക്തിയുണ്ടെന്ന് ഉര്‍വ്വശി തിരിച്ചറിഞ്ഞത് മുതലാണ് മീത് നാട്ടില്‍ അറിയപ്പെട്ട് തുടങ്ങിയത്. എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു മീതിന്‍റെ പ്രകടനം. അമ്മ പഠിപ്പിച്ചത് വള്ളിപുള്ളി വിടാതെ മീത് എത്ര വേണമെങ്കിലും ആവര്‍ത്തിക്കും. 

സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും മാത്രമല്ല, ഗായത്രി മന്ത്രവും മഹാ മൃത്യുഞ്ജയ മന്ത്രവുമെല്ലാം വ്യക്തമായി ചൊല്ലാനും കൊച്ചുമീതിനറിയാം. മകളുടെ പ്രതിഭ ഇനിയും ലോകം മുഴുവന്‍ എത്തണമെന്നാണ് അമ്മ ഉര്‍വ്വശിയുടെ ആഗ്രഹം.

ഇന്റര്‍ നാഷണല്‍ മത്സരങ്ങളിലും ടിവി ഷോകളിലുമെല്ലാം മീത് തിളങ്ങുമെന്ന് തന്നെയാണ് കുടുംബം പ്രതീക്ഷിക്കുന്നത്. ഡൽഹിക്കകത്തും പുറത്തും നടന്ന നിരവധി മത്സരങ്ങളില്‍നിന്ന് ഇതിനോടകം ധാരാളം സമ്മാനങ്ങൾ ഈ കൊച്ചുമിടുക്കി വാരിക്കൂട്ടിയിട്ടുണ്ട്. 

Trending News