മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇല്ല; ഡല്‍ഹിയില്‍ 21 റസ്‌റ്റോറന്റുകള്‍ പൂട്ടി

ഹൗസ്ഖാസില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവര്‍ത്തിച്ച ഇരുപത്തിയൊന്നോളം റെസ്റ്റോറന്റുകള്‍ പൂട്ടി സീല്‍ ചെയ്തു. പ്രാദേശിക മജിസ്ട്രേറ്റ് രാമചന്ദ്ര എം ഷിന്‍ങ്കാരെയുടെ നേതൃത്വത്തിലാണ് ഇവ അടച്ചുപൂട്ടിയത്. 

Last Updated : Sep 24, 2017, 12:29 PM IST
മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇല്ല; ഡല്‍ഹിയില്‍ 21 റസ്‌റ്റോറന്റുകള്‍ പൂട്ടി

ഡല്‍ഹി: ഹൗസ്ഖാസില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവര്‍ത്തിച്ച ഇരുപത്തിയൊന്നോളം റെസ്റ്റോറന്റുകള്‍ പൂട്ടി സീല്‍ ചെയ്തു. പ്രാദേശിക മജിസ്ട്രേറ്റ് രാമചന്ദ്ര എം ഷിന്‍ങ്കാരെയുടെ നേതൃത്വത്തിലാണ് ഇവ അടച്ചുപൂട്ടിയത്. 

ഇവിടെ റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്, പൊലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യ വകുപ്പ് എന്നിവരുടെയും സര്‍ട്ടിഫിക്കറ്റ് വേണം. എന്നാല്‍ ഡല്‍ഹിയില്‍ പല ഹോട്ടലുകള്‍ക്കും ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റില്ല. 

റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കികൊണ്ടുള്ള നോട്ടീസ് റെസ്റ്റോറന്റ് ഉടമകള്‍ക്ക് നാലുമാസം മുന്‍പ് നല്‍കിയിരുന്നു എന്ന് അധികൃതര്‍ പറയുന്നുഎന്നാല്‍ സര്‍ട്ടിഫിക്കറ്റിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവയ്ക്കുകയായിരുന്നുവെന്നും റെസ്റ്റോറന്റ് ഉടമകള്‍ പറയുന്നു. സീല്‍ ചെയ്യുന്നതിനു മുന്‍പായി ബന്ധപ്പെട്ടവര്‍ വിവരമറിയിച്ചിരുന്നില്ല എന്നും അവര്‍ ആരോപിച്ചു.

Trending News