5000 വിവാഹം ഒറ്റ ദിവസം!!

ഒറ്റദിവസം 5000 വിവാഹങ്ങള്‍!! ഗതാഗതക്കുരുക്കില്‍ നട്ടംതിരിഞ്ഞ് നഗരം!! മറ്റൊരിടത്തേയും കഥയല്ല, തലസ്ഥാനമായ ഡല്‍ഹിയിലെ കാര്യമാണ്!!

Last Updated : Nov 20, 2018, 03:18 PM IST
5000 വിവാഹം ഒറ്റ ദിവസം!!

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹി ഇന്നലെ അയ്യായിരത്തിലേറെ വിവാഹ ചടങ്ങുകള്‍ക്ക് സാക്ഷിയായി. അതോടൊപ്പം, ജനം ഗതാഗതക്കുരുക്കില്‍പെട്ട് വലയുകയും ചെയ്തു. 

പതിവിലും അധികം ഏകദേശം ആയിരത്തിലേറെ പൊലീസുകാരെയാണ് ഇന്നലെ വൈകുന്നേരം അധികമായി നഗരത്തില്‍ വിന്യസിച്ചത്. ഗതാക്കുരുക്കിനെ സംബന്ധിച്ച് ട്വിറ്ററിലൂടെ നിരന്തരം അറിയിപ്പുകളും നല്‍കിയതായി ദില്ലി പൊലീസ് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍ പറഞ്ഞു. 

ഹൈന്ദവ കലണ്ടര്‍ അനുസരിച്ച് വളരെ ശുഭകരമായ ദിവസമായിരുന്നു ഇന്നലെ. അതായത്, വര്‍ഷത്തിലെ ഏറ്റവും വലിയ ഏകാദശിയായിരുന്നു ഇന്നലെ. ഈ ദിവസത്തിന് ദേവ് ഉഠനി ഏകാദശി എന്നും തുളസി വിവാഹം എന്നും  പറയും. വിവാഹം പോലെയുള്ള മംഗളകര്‍മ്മങ്ങള്‍ക്ക് ഇതിലും പറ്റിയ ശുഭദിനം മറ്റൊന്നില്ല. 

പ്രപഞ്ചത്തിന്‍റെ പാലകനായ ഭഗവന്‍ വിഷ്ണു നാലു മാസത്തെ നീണ്ട നിദ്രയ്ക്കുശേഷം ഉണരുന്ന ദിവസമാണ് ഈ ഏകാദശി. ഈ ദിവസമാണ് ഭഗവാന്‍ വിഷ്ണുവും തുളസിയുമായുള്ള വിവാഹം നടക്കുന്നത്. 

കൂടാതെ, ജാതക പ്രകാരം നല്ല മുഹൂര്‍ത്തം ലഭിക്കാതെ വലയുന്ന ജോടികള്‍ക്ക് ഈ ദിവസം വിവാഹം കഴിക്കാന്‍ സാധിക്കും എന്നതും ഈ ദിവസത്തിന്‍റെ പ്രത്യേകതയാണ്. 

 

Trending News