9th Class Student Dies of Heart Attack: ക്ലാസിലിരിക്കെ 9-ാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു

9th Class Student Dies of Heart Attack:  നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു വ്യക്തിയുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന ഹൃദയാഘാതം ഇന്ന് വലിയ ഭീഷണിയാണ് ഉയര്‍ത്തുകയാണ്. ഹൃദയാഘാതം പ്രായഭേദമെന്യേ ആളുകളെ പിടികൂടുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Sep 21, 2023, 12:52 PM IST
  • ലഖ്‌നൗവിലെ അലിഗഞ്ച് സിഎംഎസിലെ (സിറ്റി മോണ്ടിസോറി സ്കൂള്‍) ഒമ്പതാം ക്ലാസ് വിദ്യാർഥി ആതിഫ് സിദ്ദിഖിയാണ് ക്ലാസിൽ ഇരിക്കുന്നതിനിടെ ബോധരഹിതനായത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഹൃദയാഘാതം സംഭവിച്ചതായി കണ്ടെത്തി.
9th Class Student Dies of Heart Attack: ക്ലാസിലിരിക്കെ 9-ാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു

Lucknow: അടുത്ത കാലത്തായി, ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. അതുകൂടാതെ, യുവാക്കളും കുട്ടികള്‍പോലും ഇന്ന് ഹൃദയാഘാതത്തിന് ഇരകളാവുകയാണ്. ഇന്ന് നാം പിന്തുടരുന്ന ജീവിതശൈലിയും നമ്മുടെ ഭക്ഷണ ക്രമങ്ങളുമാണ് ഇന്ന് ഹൃദ്രോഗ സാധ്യത  വളരെയധികം വര്‍ദ്ധിപ്പിക്കുന്നത് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

Also Read:   Bank FD Updates: സ്ഥിരനിക്ഷേപം നടത്തുന്നതിന് മുന്‍പ് ഇക്കാര്യം ശ്രദ്ധിക്കുക, അല്ലെങ്കില്‍ വന്‍ നഷ്ടം!! 

നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു വ്യക്തിയുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന ഹൃദയാഘാതം ഇന്ന് വലിയ ഭീഷണിയാണ് ഉയര്‍ത്തുകയാണ്. ഹൃദയാഘാതം പ്രായഭേദമെന്യേ ആളുകളെ പിടികൂടുകയാണ്. ക്ലാസിലിരിക്കെ 9-ാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു എന്ന വാര്‍ത്തയാണ്  ഉത്തർപ്രദേശിന്‍റെ തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്ന് പുറത്തു വന്നിരിയ്ക്കുന്നത്‌.  

Also Read:   Woman Reservation Bill: നിയമത്തിന് ഒരു പടി അടുത്ത്, വനിതാ സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍ 
  
ലഖ്‌നൗവിലെ അലിഗഞ്ച് സിഎംഎസിലെ (സിറ്റി മോണ്ടിസോറി സ്കൂള്‍) ഒമ്പതാം ക്ലാസ് വിദ്യാർഥി ആതിഫ് സിദ്ദിഖിയാണ് ക്ലാസിൽ ഇരിക്കുന്നതിനിടെ ബോധരഹിതനായത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഹൃദയാഘാതം സംഭവിച്ചതായി കണ്ടെത്തി.

ഒമ്പതാം ക്ലാസുകാരനായ ആതിഫ് സിദ്ദിഖി കെമിസ്ട്രി ക്ലാസ്സ് അറ്റന്‍ഡ് ചെയ്യുകയായിരുന്നു. ക്ലാസ് നടക്കുന്നതിനിടെ കുട്ടി ബെഞ്ചിലേക്ക് വീണു. സമീപത്ത് ഇരുന്ന മറ്റ് വിദ്യാർത്ഥികൾക്കും ഒന്നും മനസിലായില്ല. ടീച്ചറും മറ്റ് സ്റ്റാഫുകളും ചേര്‍ന്ന് കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിള്‍ എത്തിച്ചു. ആശുപത്രിയിൽ എത്തിയപ്പോഴാണ് കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായതായി മനസിലാകുന്നത്. കുട്ടിയെ രക്ഷിക്കാൻ സിപിആർ അടക്കം നൽകിയെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങി. 

ക്ലാസിൽ കെമിസ്ട്രി വിഷയം പഠിപ്പിക്കുകയായിരുന്നു. പെട്ടെന്ന് ആതിഫ് ബോധരഹിതനായി വീണുവെന്നും ഉടൻ തന്നെ കുട്ടിയ്ക്ക് സിപിആർ നല്‍കുകയും പെട്ടെന്ന് തന്നെ അടുത്തുള്ള നഴ്‌സിംഗ് ഹോമില്‍ എത്തിയ്ക്കുകയും ചെയ്തു. എന്നാല്‍, അവര്‍ Lari Cardiology Centre ല്‍ കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, അവിടെ വച്ച്  ഹൃദയാഘാതം മൂലമുള്ള മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു, ടീച്ചര്‍ നദീം ഖാന്‍ പറഞ്ഞു.  സ്കൂളില്‍ വച്ച് CPR നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് കുട്ടിയുടെ കുടുംബം പറയുന്നു. ആശുപത്രിയിലും സിപിആർ വഴി കുട്ടിയെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ഈ വിദ്യയും വിജയിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

കുട്ടികളിൽ ഹൃദയാഘാതത്തിനുള്ള കാരണങ്ങൾ  എന്താണ്? 

ജനിതക രോഗങ്ങളുള്ളവരോ കവാസാക്കി രോഗം ബാധിച്ചവരോ ഉയർന്ന കൊളസ്ട്രോൾ ഉള്ളവരോ ആയ കുട്ടികളില്‍ അവരുടെ കൊറോണറി ധമനികളിൽ തടസം നേരിടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുമൂലം ഹൃദയാഘാതം എന്ന പ്രശ്‌നം ഉയർന്നുവരുന്നു. പൾമണറി ആർട്ടറിയിൽ നിന്നുള്ള അനോമലസ് ലെഫ്റ്റ് കൊറോണറി ആർട്ടറി (ALCAPA) എന്നതും ഒരു പ്രധാന കാരണമാണ്. കുട്ടികളിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള പ്രധാന കാരണമാണിത്. ഇതിൽ ഹൃദയത്തിന് ആവശ്യമായ അളവിൽ ഓക്സിജൻ ലഭിക്കുന്നില്ല.

നിങ്ങളുടെ കുട്ടിക്ക് എപ്പോഴെങ്കിലും നെഞ്ചുവേദനയോ ശാരീരിക വ്യായാമത്തിന് ശേഷം ബോധക്ഷയമോ ശ്രദ്ധയിൽപ്പെട്ടാൽ, തീർച്ചയായും ഒരു ഡോക്ടറെ സമീപിക്കുക, ഇതെല്ലാം ഹൃദയാഘാതത്തിലേക്ക് വിരൽ ചൂണ്ടുന്നു. ഇതിനെല്ലാം ഉപരി ശരിയായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും ദിനചര്യയുടെ ഭാഗമാക്കേണ്ടത് അനിവാര്യമാണ്....  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News