A Nation To Protect: കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ കുറിച്ചുള്ള പ്രിയം ഗാന്ധി മോദിയുടെ പുസ്തകം പ്രസിദ്ധീകരിച്ചു

പ്രിയം ഗാന്ധി മോദി 'എ നേഷൻ ടു പ്രൊട്ടക്ട്' എന്ന തന്റെ പുസ്‌ത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ എങ്ങനെ ഈ കോവിഡ് മഹാമാരി പ്രതിസന്ധിയിൽ നിന്നും ഉയർത്തെഴുന്നേറ്റുവെന്ന് വിവരിച്ചിട്ടുണ്ട്.  

Last Updated : Feb 19, 2022, 07:07 AM IST
  • കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടം
  • പ്രിയം ഗാന്ധി മോദിയുടെ പുസ്തകം പ്രസിദ്ധീകരിച്ചു
A Nation To Protect:  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ കുറിച്ചുള്ള  പ്രിയം ഗാന്ധി മോദിയുടെ പുസ്തകം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: ലോകത്തിലെതന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും അതുപോലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവുമായ ഇന്ത്യയിൽ കോവിഡ് മഹാമാരി പടർന്നു പന്തലിച്ചപ്പോൾ കനത്ത വെല്ലുവിളിയാണ് ഏറ്റെടുക്കേണ്ടിവന്നത്. രാജ്യമൊട്ടാകെ കോവിഡ് പടർന്നപ്പോൾ അതിനെതിരെ പോരാടുക ശരിക്കും യുദ്ധസമാനമായിരുന്നു. കോവിഡ് മഹാമാരി ആരംഭിച്ച ആദ്യ മാസങ്ങളിൽ ഒരു മരുന്നോ വാക്‌സിനോ ഒന്നും ലഭ്യമായിരുന്നില്ല. ഈ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എങ്ങനെയാണ് ഇന്ത്യ ഈ മാരകമായ പ്രതിസന്ധിയെ നേരിട്ട് കരകയറിയതെന്ന് പ്രിയം ഗാന്ധി മോദി തന്റെ പുസ്തകമായ 'എ നേഷൻ ടു പ്രൊട്ടക്ട്: ലീഡിംഗ് ഇന്ത്യ ത്രൂ ദി കോവിഡ് ക്രൈസിസ്' ൽ വിവരിച്ചിട്ടുണ്ട്. എല്ലാ ഇന്ത്യക്കാരുടെയും പ്രയത്നങ്ങൾ ശക്തമായ ഒരു കുടക്കീഴിൽ സംയുക്തമായി എത്തിയപ്പോൾ അത് പകർച്ചവ്യാധിയെ നേരിടാൻ സഹായകമായി.

Also Read: Hijab Row : ഹിജാബ് മതാചാരത്തിന്‍റെ ഭാഗമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍

'എ നേഷൻ ടു പ്രൊട്ടക്ട്' (A Nation to Protec) എന്ന പുസ്തകത്തിന്റെ ലോഞ്ച് ഇന്നലെ അതായത് ഫെബ്രുവരി 18 ന് ന്യൂഡൽഹിയിലെ നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയിൽ (Nehru Memorial Museum and Library) നടന്നിരുന്നു. പുസ്തകത്തിന്റെ പ്രകാശനം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യക്കൊപ്പം പ്രൊഫസർ ഷമിക രവി (Economist), ഡോ വി കെ പോൾ (member of NITI Aayog) എന്നിവരും ചേർന്നാണ് നടത്തിയത്.  

പുസ്തകത്തിന്റെ പ്രകാശനത്തിന് ശേഷം WION എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരിയുടെ നേതൃത്വത്തിൽ ചർച്ചയും നടന്നിരുന്നു. ഈ ചർച്ചയിൽ ഇന്ത്യയുടെ കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടങ്ങളെ കുറിച്ച്  പ്രിയം ഗാന്ധി മോദിയും പ്രമുഖ പാനലും ചർച്ച ചെയ്തു.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ഹോളിക്ക് ഇരട്ട സമ്മാനം, DA കുടിശ്ശിക സംബന്ധിച്ച് ഏറ്റവും പുതിയ അപ്ഡേറ്റ് 

തൻ്റെ പുസ്തകത്തെക്കുറിച്ച് സംസാരിക്കവെ എനിക്ക് ഈ സാഹചര്യത്തെ തുടക്കം മുതൽ ഒടുക്കം വരെ നോക്കിക്കാണാൻ കഴിഞ്ഞുവെന്നാണ് പ്രിയം ഗാന്ധി മോദി പറഞ്ഞത്.

മഹാമാരിയോടുള്ള അവരുടെ സമീപനത്തെക്കുറിച്ച് ചോദിച്ചപ്പോൾ പ്രിയം ഗാന്ധി മോദി പറഞ്ഞത്  പകർച്ചവ്യാധിയോടുള്ള ഇന്ത്യൻ പ്രതികരണം പുറത്തുനിന്നുള്ളവരുടെ വീക്ഷണകോണിൽ നിന്ന് പകർത്താനാണ് താൻ ശ്രമിച്ചത് എന്നാണ്. മാത്രമല്ല ലോകമെമ്പാടും ഇന്ത്യയെകുറിച്ച് ലോകാവസാനദിനത്തിന്റെ പ്രവചനങ്ങൾ വരെ നടന്നിരുന്നുവെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ പ്രിയം ഗാന്ധി മോദി പറഞ്ഞിരുന്നു.

എന്തിനേറെ ഇന്ത്യ കാരണം ആഗോള കോവിഡ് ബാധ കുതിച്ചുയരുന്നുവെന്നുവരെ അഭിപ്രായമുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മഹാമാരിയുടെ കൈപ്പിടിയിൽ നിന്ന് കരകയറ്റുമ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ കാണപ്പെട്ട രാഷ്ട്രീയ പക്ഷപാതത്തിനോടുള്ള തന്റെ അതൃപ്തി പ്രകടിപ്പിക്കുവാനും പ്രിയം ഗാന്ധി മോദി മറന്നില്ല. 

Also Read: Saturn Rise 2022: ഈ രാശിക്കാരുടെ ഭാഗ്യം വരുന്ന 5 ദിവസത്തിന് ശേഷം തെളിയും, ശനിയുടെ ഉദയം വൻ നേട്ടമുണ്ടാക്കും 

ഒരു വിഭാഗം മാധ്യമങ്ങൾ ഈ അവസരം മുതലാക്കുകയും ആഘോഷമാക്കുകയും ചെയ്തതായി സുധീർ ചൗധരി ചൂണ്ടിക്കാട്ടി. അവരുടെ കവറേജിലൂടെ അവർ രാജ്യത്തോട് ദ്രോഹം ചെയ്തുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്ന സുധീർ  ചൗധരിയുടെ ചോദ്യത്തിന് പലപ്പോഴും പറയാറുണ്ട് 'sadness is sexy' എന്ന്  പക്ഷേ നാടിന്റെ ചിലവിൽ നിങ്ങൾ അത് ചെയ്യാൻ പോകുകയാണെങ്കിൽ അത് എത്ര സെക്‌സിയാണ്?" എന്നൊരു മറു ചോദ്യമായിരുന്നു  പ്രിയം ഗാന്ധി മോദി ചോദിച്ചത്.  ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും ഇതിനെ 'ഞങ്ങളും നിങ്ങളും തമ്മിലുള്ള യുദ്ധമാക്കി വളച്ചൊടിക്കുകയായിരുന്നു. 

കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അഭിപ്രായമനുസരിച്ച്  എ നേഷൻ ടു പ്രൊട്ടക്ട് എന്ന ഈ പുസ്തകത്തിൽ  കഴിഞ്ഞ രണ്ട് വർഷത്തിനിടെയുണ്ടായ യാഥാർത്ഥ്യത്തെ കുറിച്ചുള്ള വിവരണമാണെന്നാണ്.

കൃത്യമായ വീക്ഷണമുള്ള ഒരു യഥാർത്ഥ നേതൃത്വം ഉണ്ടായാൽ എന്ത് എപ്പോൾ സംഭവിക്കുമെന്നതാണ് നമ്മൾ കണ്ടതെന്നും പ്രധാനമന്ത്രി മോദിയെ പരാമർശിച്ചുകൊണ്ട് മാണ്ഡവ്യ പറഞ്ഞു.

Also Read: Personality By Zodiac Sign: ഈ 4 രാശിക്കാർ ആകർഷകമായ വ്യക്തിത്വത്തിന്റെ ഉടമകൾ 

ഇതിനിടയിൽ പ്രധാനമന്ത്രി മോദി വളരെ നല്ല ശ്രോതാവാണെന്ന് നീതി ആയോഗ് അംഗം ഡോ വി കെ പോൾ അഭിപ്രായപ്പെട്ടു. കൂടാതെ വിപുലമായി വായിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിൽ ഞാൻ പലപ്പോഴും ആശ്ചര്യപ്പെട്ടിരുന്നുവെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ അംഗമായിരുന്ന സാമ്പത്തിക വിദഗ്ധ പ്രൊഫ.ഷമിക രവി പറഞ്ഞു.

ചർച്ചയുടെ അവസാനം കോവിഡ് മനുഷ്യനിർമിതമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്ന സുധീർ ചൗധരിയുടെ ചോദ്യത്തിന് ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് പ്രിയം ഗാന്ധി മോദി പറഞ്ഞത്. പ്രിയം ഗാന്ധി മോദിയുടെ 'എ നേഷൻ ടു പ്രൊട്ടക്ട്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് രൂപ പബ്ലിക്കേഷൻസ് ആണ്.

 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News