ആധാര്‍ കേസ്‍: അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ ഉത്തരവ്‌ നാളെ

ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി.ഈ കേസില്‍ സുപ്രീംകോടതി നാളെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര, ജസ്​റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഢ്​, അശോക്​ ഭൂഷൻ എന്നിവരടങ്ങിയ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ​ബെഞ്ചാണ് കേസ് പരിഗണിച്ചത്.   

Last Updated : Dec 14, 2017, 05:40 PM IST
ആധാര്‍ കേസ്‍: അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ ഉത്തരവ്‌ നാളെ

ന്യൂഡല്‍ഹി: ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി.ഈ കേസില്‍ സുപ്രീംകോടതി നാളെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര, ജസ്​റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഢ്​, അശോക്​ ഭൂഷൻ എന്നിവരടങ്ങിയ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ​ബെഞ്ചാണ് കേസ് പരിഗണിച്ചത്.   

ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ഉടന്‍ ബന്ധിപ്പിക്കേണ്ടെതില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഇപ്പോഴത്തെ നിലപാട്. മുന്‍പ് ഡിസംബര്‍ 31 ആയിരുന്നു ആധാറും ബാങ്ക് അക്കൗണ്ടു൦ തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി. 

സര്‍ക്കാരിന്‍റെ വിവിധ ക്ഷേമപദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 

Trending News