AAP Update: ബിജെപി 20 കോടി വാഗ്ദാനം ചെയ്തിട്ടും ആരും പോയില്ല..! ഓപ്പറേഷന്‍ താമര ഫ്ലോപ്പ്, കേജ്‌രിവാൾ

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരായ സിബിഐ റെയ്ഡിനും AAP എംഎൽഎമാരെ പാട്ടിലാക്കാന്‍ ബിജെപി കുതിരക്കച്ചവടം നടത്തിയെന്ന ആരോപണത്തിനും പിന്നാലെ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ രാവിലെ 11 മണിക്ക് പാര്‍ട്ടിയുടെ എല്ലാ എംഎൽഎമാരുടേയും യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 25, 2022, 02:27 PM IST
  • ബിജെപി മനീഷ് സിസോദിയക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു, പക്ഷേ അദ്ദേഹം അവരുടെ വാഗ്ദാനം നിരസിച്ചതായും കേജ്‌രിവാൾ പറഞ്ഞു
AAP Update: ബിജെപി 20  കോടി വാഗ്ദാനം ചെയ്തിട്ടും ആരും പോയില്ല..! ഓപ്പറേഷന്‍ താമര ഫ്ലോപ്പ്, കേജ്‌രിവാൾ

New Delhi: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരായ സിബിഐ റെയ്ഡിനും AAP എംഎൽഎമാരെ പാട്ടിലാക്കാന്‍ ബിജെപി കുതിരക്കച്ചവടം നടത്തിയെന്ന ആരോപണത്തിനും പിന്നാലെ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ രാവിലെ 11 മണിക്ക് പാര്‍ട്ടിയുടെ എല്ലാ എംഎൽഎമാരുടേയും യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച്  ആകെയുള്ള  62 എംഎല്‍എ മാരില്‍ 5‌4 പേരും യോഗത്തിനെത്തിയതായി എഎപി നേതാവ് സൗരഭ് ഭരദ്വാജ് അറിയിച്ചു. 7 എംഎൽഎമാർ ഡൽഹിക്കു പുറത്തായതുകൊണ്ടാണ് വരാത്തതെന്ന് അറിയിച്ചിട്ടുണ്ടെന്നും, അവശേഷിച്ച ഒരാള്‍ സത്യേന്ദർ ജെയിനാണെന്നും സൗരഭ് ഭരദ്വാജ് വ്യക്തമാക്കി.

Also Read:  AAP Update: ഡല്‍ഹിയില്‍ ഓപ്പറേഷന്‍ താമര? ആം ആദ്മി പാര്‍ട്ടി എംഎൽഎമാരുടെ നിര്‍ണ്ണായക യോഗം 

അതേസമയം, യോഗത്തിന് ശേഷം ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ച കേജ്‌രിവാൾ ഓപ്പറേഷന്‍ താമര വിജയിച്ചില്ല എന്നും പാര്‍ട്ടിയുടെ എല്ലാ എംഎല്‍എമാരും ഒപ്പമുണ്ട് എന്നും അറിയിച്ചു.  BJP 20 കോടിയാണ് വാഗ്ദാനം ചെയ്തത് എന്നും എന്നാല്‍ ആരെയും വീഴിക്കാന്‍ BJPയ്ക്ക് കഴിഞ്ഞില്ല എന്നും  കേജ്‌രിവാൾ  തുറന്നടിച്ചു. 

എഎപി എംഎൽഎമാരെ വിലയ്‌ക്കെടുക്കാനായി ബിജെപി 800 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്  ഈ തുക  അവര്‍ക്ക് എവിടെ നിന്ന് കിട്ടി എന്ന് അന്വേഷിക്കണം, അദ്ദേഹം ആവശ്യപ്പെട്ടു.  ബിജെപി മനീഷ് സിസോദിയക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു, പക്ഷേ അദ്ദേഹം അവരുടെ വാഗ്ദാനം നിരസിച്ചതായും കേജ്‌രിവാൾ പറഞ്ഞു. മനീഷ് സിസോദിയയെ പോലെ ഒരാളെ എനിക്കൊപ്പം കിട്ടിയതിന് ഞാന്‍ മുന്‍ ജന്മത്തിൽ നല്ല കാര്യങ്ങൾ ചെയ്തിരിക്കണം എന്നും കേജ്‌രിവാൾ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ ഒരു എം.എൽ.എ പോലും ബി.ജെ.പിയുടെ  വാഗ്ദാനം സ്വീകരിക്കാത്തതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് എന്നും കേജ്‌രിവാൾ കൂട്ടിച്ചേര്‍ത്തു.  
 
സത്യസന്ധമായ ഒരു പാർട്ടിക്കാണ് നിങ്ങൾ വോട്ട് ചെയ്തത്, ഞങ്ങൾ മരിക്കും, പക്ഷേ ഒരിക്കലും രാജ്യത്തെ ജനങ്ങളെ വഞ്ചിക്കില്ല, എന്നും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് കേജ്‌രിവാൾ ഉറപ്പ് നല്‍കി. 

മുന്‍പും ഡല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ BJP ഓപ്പറേഷന്‍ താമര നടപ്പാക്കുകയാണ് എന്നാരോപിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രാഗത്തെത്തിയിരുന്നു. നിലവിലെ  പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ആഗസ്റ്റ്‌ 26ന്  പ്രത്യേക നിയമസഭാ സമ്മേളനം  ചേരുമെന്നാണ്  റിപ്പോര്‍ട്ട്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News