Viral Video: കാർ വാങ്ങിയ സന്തോഷം ഡാൻസ് കളിച്ച് ആഘോഷിച്ച് ഒരു കുടുംബം; വീഡിയോ വൈറൽ

കാർ വാ​ങ്ങിയ സന്തോഷത്തിൽ ഷോറൂമിൽ നിന്നു തന്നെ തകർത്താടുകയാണ് ഒരു കുടുംബം മുഴുവൻ. അവരുടെ സ്വപ്നങ്ങളിലൊന്ന് യാഥാർത്ഥ്യമായതിന്റെ സന്തോഷം

Written by - Zee Malayalam News Desk | Last Updated : May 21, 2023, 01:14 PM IST
  • മഹീന്ദ്ര സ്കോർപിയോ കാറാണ് ഇവർ വാങ്ങിയിരിക്കുന്നത്.
  • കുടുംബത്തിന്റെ ഏറ്റവും വലിയ ആ​ഗ്രഹവും സ്വപ്നവുമാണ് നിറവേറിയതെന്നാണ് അവരുടെ സന്തോഷം കാണുന്നതിലൂടെ മനസിലാകുന്നത്.
  • ഹൃദയസ്പർശിയായ വീഡിയോ ആളുകൾ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു.
Viral Video: കാർ വാങ്ങിയ സന്തോഷം ഡാൻസ് കളിച്ച് ആഘോഷിച്ച് ഒരു കുടുംബം; വീഡിയോ വൈറൽ

പുതിയ കാർ വാങ്ങിയതിന്റെ ഡാൻസ് കളിച്ച് ആഘോഷിക്കുന്ന ഒരു കുടുംബത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മഹീന്ദ്ര സ്കോർപിയോ കാറാണ് ഇവർ വാങ്ങിയിരിക്കുന്നത്. കുടുംബത്തിന്റെ ഏറ്റവും വലിയ ആ​ഗ്രഹവും സ്വപ്നവുമാണ് നിറവേറിയതെന്നാണ് അവരുടെ സന്തോഷം കാണുന്നതിലൂടെ മനസിലാകുന്നത്. ഹൃദയസ്പർശിയായ വീഡിയോ ആളുകൾ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു. വ്യവസായി ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുള്ളവർ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

പുതിയ കാർ വാങ്ങിയ സന്തോഷത്തിൽ കുടുംബാംഗങ്ങൾ എല്ലാവരും കൂടെ നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. എല്ലാവരുടെയും മുഖത്ത് നിറഞ്ഞ ചിരിയും സന്തോഷവും കാണാൻ സാധിക്കും. വീഡിയോ പങ്കിട്ടുകൊണ്ട് ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി, “എന്തൊരു സന്തോഷകരമായ നിമിഷം! മഹീന്ദ്ര സ്കോർപ്പിയോ-എൻ എസ്‌യുവിയുടെ ഡെലിവറി എടുക്കുമ്പോൾ കുടുംബം മുഴുവൻ നൃത്തം ചെയ്യുന്നു.

പിന്നീട്, ഈ വീഡിയോ പങ്കിട്ടു കൊണ്ട് ആനന്ദ് മഹീന്ദ്ര എഴുതിയത് ഇങ്ങനെയാണ്, "ഇതാണ് ഇന്ത്യൻ വാഹന വ്യവസായത്തിൽ ജോലി ചെയ്യുന്നതിന്റെ യഥാർത്ഥ പ്രതിഫലവും സന്തോഷവും."

 

ജീവിതത്തിൽ നമ്മൾ വിലമതിക്കുന്ന കാര്യങ്ങൾ സംഭവിക്കുമ്പോൾ അതിലൂടെ ലഭിക്കുന്ന സന്തോഷം ചെറുതല്ല. പലരും പലവിധത്തിലാണ് അത് ആഘോഷിക്കുന്നത്. ഓരോ നിമിഷത്തിലും സന്തോഷം കണ്ടെത്തുകയും അത് ആഘോഷിക്കാനും ആസ്വദിക്കാനും ശ്രമിക്കുന്നവരാണ് മിക്ക ആളുകളും. ഏതായാലും വീഡിയോ വൈറലായി കഴി‍ഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News