The Kerala Story Update: മധ്യ പ്രദേശിന്‌ പിന്നാലെ ഉത്തര്‍ പ്രദേശിലും 'ദ് കേരള സ്റ്റോറി' Tax Free

The Kerala Story Update: മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ സിനിമ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് ആദിത്യനാഥിന്‍റെ പ്രഖ്യാപനം.  ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : May 9, 2023, 10:33 AM IST
  • ഉത്തർപ്രദേശില്‍ ‘ദ് കേരള സ്റ്റോറി’ നികുതി രഹിതമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.
The Kerala Story Update: മധ്യ പ്രദേശിന്‌ പിന്നാലെ ഉത്തര്‍ പ്രദേശിലും 'ദ് കേരള സ്റ്റോറി' Tax Free

The Kerala Story Update: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ ‘ദ് കേരള സ്റ്റോറി’ നിരോധിച്ചതിന് തൊട്ടുപിന്നാലെ നിര്‍ണ്ണായക നീക്കവുമായി ഉത്തർപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്ത് ‘ദ് കേരള സ്റ്റോറി’ നികുതി രഹിതമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.  

 Also Read:  The Kerala Story: മൾട്ടിപ്ലക്സുകളും പിന്മാറി; തമിഴ്നാട്ടിൽ ഇനി 'ദി കേരള സ്റ്റോറി' പ്രദര്‍ശനം ഉണ്ടായിരിക്കില്ല

കേരളത്തിലെ ഒരു കൂട്ടം സ്ത്രീകളെ മതപരിവർത്തനം ചെയ്യാനും തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനും പ്രേരിപ്പിക്കുന്ന കഥയാണ് ‘ദ് കേരള സ്റ്റോറി’. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ സിനിമ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് ആദിത്യനാഥിന്‍റെ പ്രഖ്യാപനം.  ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി 
യോഗി ആദിത്യനാഥ് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

Also Read:  The Kerala Story Box Office : ആദ്യ ദിനം വൻ കളക്ഷൻ; ബോക്സ് ഓഫീസിലും തരംഗമായി ദി കേരള സ്റ്റോറീസ്

ഇതോടെ ‘ദ് കേരള സ്റ്റോറി’യ്ക്ക് നികുതി രഹിത പദവി നൽകുന്ന രണ്ടാമത്തെ ഭാരതീയ ജനതാ പാർട്ടി ഭരിക്കുന്ന സംസ്ഥാനമായി ഉത്തർ പ്രദേശ് മാറി. ഇതിന് മുന്‍പ് മധ്യപ്രദേശാണ് കേരള സ്റ്റോറി  ചിത്രം Tax Free ആയി പ്രഖ്യാപിച്ചത്. 

കർണാടകയിൽ മെയ്‌ 5 ന് ന്നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ തീവ്രവാദ ഗൂഢാലോചനകൾ പുറത്തുകൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചിത്രത്തെ പ്രശംസിച്ചതിന് തൊട്ടുപിന്നാലെയാണ് മധ്യ പ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സംസ്ഥാനത്ത് സിനിമ Tax Free ആയി പ്രഖ്യാപിച്ചത്.  ശനിയാഴ്ചയായിരുന്നു പ്രഖ്യാപനം .

"മധ്യപ്രദേശിൽ മതപരിവർത്തനത്തിനെതിരെ സര്‍ക്കാര്‍ ഇതിനകം നിയമം ഉണ്ടാക്കിയിട്ടുണ്ട്. ഈ ചിത്രം ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനാൽ എല്ലാവരും ഈ സിനിമ കാണണം. മാതാപിതാക്കളും കുട്ടികളും പെൺമക്കളും ഇത് കാണണം. അതുകൊണ്ടാണ് മധ്യപ്രദേശ് സർക്കാർ  'ദ്  കേരള സ്റ്റോറി' സിനിമയ്ക്ക് നികുതി രഹിത പദവി നൽകുന്നത്", ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

അതേസമയം, പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ നിലപാട്  മറിച്ചാണ്. വിദ്വേഷത്തിന്‍റെയും അക്രമത്തിന്‍റെയും അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനായാണ് സംസ്ഥാനത്ത് ചിത്രം നിരോധിച്ചത്. തിങ്കളാഴ്ച രാവിലെയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’ സംസ്ഥാനത്ത് പ്രദർശിപ്പിക്കുന്നത് അടിയന്തരമായി നിരോധിക്കാൻ ഉത്തരവിട്ടത്. കൂടാതെ നിരോധനം ലംഘിച്ച് ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിയ്ക്കുമെന്നും ഉത്തരവില്‍ പറയുന്നു. 

ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വികലമായ ചിത്രമാണ് 'ദ് കേരള സ്റ്റോറി' എന്നാൽ 'ദ് കശ്മീർ ഫയൽസ്' സമൂഹത്തിലെ ഒരു വിഭാഗത്തെ അപമാനിക്കാനാണ് നിർമ്മിച്ചതെന്ന് മമത ബാനർജി തിങ്കളാഴ്ച ആരോപിച്ചിരുന്നു.

സിപിഐഎം ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അതിനാൽ കേരളത്തിൽ അധികാരത്തിലിരുന്നിട്ടും സിനിമയുടെ പ്രദർശനത്തിൽ പ്രതിഷേധിച്ചില്ലെന്നും ബാനർജി ആരോപിച്ചു. ജനങ്ങളെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നത് എന്നും ബിജെപിയാണ് ചിത്രത്തെ സംരക്ഷിക്കുന്നത് എന്നും അവര്‍ പറഞ്ഞു.  

ആദാ ശർമ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി, സോണിയ ബാലാനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന  സുദീപ്തോ സെൻ സംവിധാനം ചെയ്ത 'ദ് കേരള സ്റ്റോറി'  മെയ് 5 ന് രാജ്യമെമ്പാടും റിലീസ് ചെയ്തു.

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News