ICICI FD Alert: ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത, FD പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് ഐസിഐസിഐ ബാങ്ക്

സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്ക്കരിച്ച് ICICI Bank.  സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പും  ICICI ബാങ്ക്  സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.  പുതിയ നിക്ഷേപങ്ങള്‍ക്കായി  ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്നതാണ്  ബാങ്ക്  ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 12, 2022, 06:41 PM IST
  • പുതിയ സ്ഥിര നിക്ഷേപ പലിശ നിരക്ക് ഇതിനോടകം നിലവിൽ വന്നു, 2 കോടി രൂപയ്ക്ക് മുകളിലുള്ളതും എന്നാൽ 5 കോടിയിൽ താഴെയുള്ളതുമായ നിക്ഷേപങ്ങൾക്ക് ഇത് ബാധകമാണ്.
ICICI FD Alert: ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത, FD പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് ഐസിഐസിഐ ബാങ്ക്

ICICI Bank FD Rate Hike: സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്ക്കരിച്ച് ICICI Bank.  സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പും  ICICI ബാങ്ക്  സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.  പുതിയ നിക്ഷേപങ്ങള്‍ക്കായി  ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്നതാണ്  ബാങ്ക്  ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

 പുതിയ സ്ഥിര നിക്ഷേപ പലിശ നിരക്ക് ഇതിനോടകം നിലവിൽ വന്നു, 2 കോടി രൂപയ്ക്ക് മുകളിലുള്ളതും എന്നാൽ 5 കോടിയിൽ താഴെയുള്ളതുമായ നിക്ഷേപങ്ങൾക്ക് ഇത് ബാധകമാണ്. കഴിഞ്ഞ മാസം ആർബിഐ റിപ്പോ നിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെയാണ് ഐസിഐസിഐ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക്  വര്‍ദ്ധിപ്പിക്കുന്നത്.

Also Read:  ITR Filling : ഐടിആർ ജൂലൈ 31ന് മുമ്പ് സമർപ്പിക്കൂ; ഈ 5 ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും

വെബ്സൈറ്റ് പറയുന്നതനുസരിച്ച്  കോടി രൂപയ്ക്ക് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.10% മുതൽ 5.75% വരെ പലിശ നിരക്കാണ്  ICICI Bank വാഗ്ദാനം ചെയ്യുന്നത്.  

അതനുസരിച്ച്, 185 ദിവസം മുതൽ 270 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ  പലിശ നിരക്ക് 15 ബേസിസ് പോയിന്‍റ്  ആണ് വര്‍ദ്ധിച്ചത്.  ഇതോടെ ഈ കാലയളവിലെ FD പലിശ നിരക്ക്  5.25% ആയി ഉയര്‍ന്നു. കൂടാതെ,  390 ദിവസം മുതൽ 18 മാസത്തിൽ താഴെ വരെയുള്ള കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ  പലിശ നിരക്ക് 5.40 ശതമാനത്തിൽ നിന്ന് 5.60 ശതമാനമായി 20 ബേസിസ് പോയിന്‍റ് വര്‍ദ്ധിപ്പിച്ചതായി ഐസിഐസിഐ ബാങ്ക് വ്യക്തമാക്കി.  

ICICI Bank- പുതുക്കിയ പലിശ നിരക്കുകൾ അറിയാം  

7 ദിവസം മുതൽ 14, 29,  ദിവസം വരെ  3.10% പലിശ ലഭിക്കും 

30 ദിവസം മുതൽ  45  ദിവസം വരെ   3.25% പലിശ ലഭിക്കും 

46  ദിവസം മുതൽ  60   ദിവസം വരെ   3.50% പലിശ ലഭിക്കും 

61  ദിവസം മുതൽ  90  ദിവസം വരെ  4.00% പലിശ ലഭിക്കും 

185  ദിവസം മുതൽ 210,  270,  ദിവസം വരെ   5.25% പലിശ ലഭിക്കും 

271  ദിവസം മുതൽ  289 ദിവസം വരെ 5.35% പലിശ ലഭിക്കും 

290   ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ  5.35% പലിശ ലഭിക്കും 

1 വര്‍ഷം മുതൽ  389 ദിവസം വരെ 5.60% പലിശ ലഭിക്കും 

390 ദിവസം മുതൽ 15 മാസത്തിൽ താഴെ വരെ  5.60% പലിശ ലഭിക്കും  

5 മാസം മുതൽ 18 മാസം വരെ 5.75%  പലിശ ലഭിക്കും

18 മാസം മുതൽ 2 വർഷം വരെ:  5.75% പലിശ ലഭിക്കും 

2 വർഷം 1 ദിവസം മുതൽ 3 വർഷം വരെ  5.75% പലിശ ലഭിക്കും 

3 വർഷം 1 ദിവസം മുതൽ 5 വർഷം വരെ 5.75% പലിശ ലഭിക്കും 

5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ  5.75% പലിശ ലഭിക്കും 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News