Ram Temple Pran Pratishtha: രാമക്ഷേത്ര പ്രതിഷ്ഠ, ജനുവരി 22ന് ഉത്തര്‍ പ്രദേശിലെ എല്ലാ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി

Ram Temple Pran Pratishtha:  അയോധ്യയിൽ രാംലല്ലയുടെ പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായി. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിന്‍റെ ഉത്ഘാടനം നടക്കും. 

Written by - Zee Malayalam News Desk | Last Updated : Jan 9, 2024, 09:00 PM IST
  • അയോധ്യയിലും ഉത്തര്‍ പ്രാദേശിലാകമാനവും രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട തയാറെടുപ്പുകള്‍ തകൃതിയായി നടക്കുകയാണ്. അതിന്‍റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ എത്തിയിരുന്നു
Ram Temple Pran Pratishtha: രാമക്ഷേത്ര പ്രതിഷ്ഠ, ജനുവരി 22ന് ഉത്തര്‍ പ്രദേശിലെ എല്ലാ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി
Ram Temple Pran Pratishtha Update: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് കണക്കിലെടുത്ത് ഉത്തര്‍ പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 22 ന് അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി. ഇതോടൊപ്പം സംസ്ഥാനത്തെ എല്ലാ മദ്യശാലകളും ഈ ദിവസം അടച്ചിടാനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
 
Also Read: World Heritage Committee: യുനെസ്‌കോയുടെ ലോക പൈതൃക സമിതിയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ 

അയോധ്യയിലും ഉത്തര്‍ പ്രാദേശിലാകമാനവും രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട തയാറെടുപ്പുകള്‍ തകൃതിയായി നടക്കുകയാണ്. അതിന്‍റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ എത്തിയിരുന്നു. അയോധ്യയിലെ പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് അദ്ദേഹം പ്രത്യേക പൂജയും ആരാധനയും നടത്തി. 

 
Also Read:  Flipkart Layoffs: 7% ജീവനക്കാരെ പിരിച്ചു വിടാന്‍ ഫ്ലിപ്പ്കാർട്ട് 
 
ഇതിന് മുമ്പ് ഡിസംബർ 29ന് മുഖ്യമന്ത്രി ഇവിടെ പ്രാർത്ഥന നടത്തിയിരുന്നു. പുതുവർഷത്തിൽ രാംനഗരി സന്ദർശനവേളയിൽ യോഗി ആദിത്യനാഥ് അയോധ്യയുടെ വികസനവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളുടെയും വിവരങ്ങള്‍ ശേഖരിച്ചു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും മുഖ്യമന്ത്രി വിശദമായി പരിശോധിച്ചു.
 
അയോധ്യയിൽ രാംലല്ലയുടെ പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായി. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിന്‍റെ ഉത്ഘാടനം നടക്കും. 
 
രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷേത്ര ട്രസ്റ്റിന്‍റെ അതിഥി പട്ടികയിൽ 7,000 ത്തിലധികം പേർ ഉൾപ്പെടുന്നു. ക്രിക്കറ്റ് ഐക്കൺമാരായ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോലി, ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരും അതിഥി പട്ടികയിൽ ഉൾപ്പെടുന്നു. 
 
വ്യാഴാഴ്ച രാമക്ഷേത്രത്തിന്‍റെ പ്രധാന കവാടത്തിൽ ആന, സിംഹം, ഹനുമാൻ, ഗരുഡൻ എന്നിവയുടെ  അലങ്കരിച്ച പ്രതിമകൾ സ്ഥാപിച്ചു. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം കിഴക്ക് ദിശയിൽ നിന്നായിരിക്കും, തെക്ക് ദിശയിൽ നിന്ന് പുറത്തുകടക്കാം. പ്രധാന ക്ഷേത്രത്തിലെത്താൻ ഭക്തർക്ക് കിഴക്ക് ദിശയിൽ നിന്ന് 32 പടികൾ കയറണം. രാമക്ഷേത്രത്തിലേക്കുള്ള പ്രധാന കവാടത്തിലും വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 
 
ഈ വർഷം ഡിസംബറോടെ അയോധ്യയിൽ മൂന്ന് നിലകളുള്ള രാമക്ഷേത്രത്തിന്‍റെ നിർമാണം പൂർത്തിയാകുമെന്ന് ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ പറഞ്ഞു. കൂറ്റൻ ക്ഷേത്ര സമുച്ചയത്തിൽ മറ്റ് ഘടനകളും ഉണ്ടാകും. പരമ്പരാഗത നാഗർ ശൈലിയിൽ നിർമ്മിച്ച ക്ഷേത്ര സമുച്ചയം 380 അടി നീളവും (കിഴക്ക്-പടിഞ്ഞാറ് ദിശയും), 250 അടി വീതിയും 161 അടി ഉയരവുമുള്ളതാണ്. ക്ഷേത്രത്തിന്‍റെ ഓരോ നിലയ്ക്കും 20 അടി ഉയരമുണ്ടാകുമെന്നും ആകെ 392 തൂണുകളും 44 കവാടങ്ങളും ഉണ്ടായിരിക്കുമെന്നും ട്രസ്റ്റ് അറിയിച്ചു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News