Bank Strike: നാളെ, നവംബര്‍ 19 ന് നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും  ബാങ്ക് മാനേജ്‌മെന്‍റുകളും തമ്മില്‍  ധാരണയിലെത്തിയതിന്‍റെ വെളിച്ചത്തിലാണ്  നവംബർ 19ന് ആഹ്വാനം ചെയ്ത പണിമുടക്ക് പിൻവലിച്ചതെന്ന് എഐബിഇഎ അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Nov 18, 2022, 10:20 PM IST
  • ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ബാങ്ക് മാനേജ്‌മെന്‍റുകളും തമ്മില്‍ ധാരണയിലെത്തിയതിന്‍റെ വെളിച്ചത്തിലാണ് നവംബർ 19ന് ആഹ്വാനം ചെയ്ത പണിമുടക്ക് പിൻവലിച്ചതെന്ന് എഐബിഇഎ അറിയിച്ചു
Bank Strike: നാളെ, നവംബര്‍ 19 ന് നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

New Delhi: നവംബര്‍ 19 ന് ആഹ്വാനം ചെയ്തിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു.    എല്ലാ വിഷയങ്ങളിലും ധാരണയിലെത്തിയതായി എഐബിഇഎ അറിയിച്ചു.  

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും  ബാങ്ക് മാനേജ്‌മെന്‍റുകളും തമ്മില്‍  ധാരണയിലെത്തിയതിന്‍റെ വെളിച്ചത്തിലാണ്  നവംബർ 19ന് ആഹ്വാനം ചെയ്ത പണിമുടക്ക് പിൻവലിച്ചതെന്ന് എഐബിഇഎ അറിയിച്ചു.  വെള്ളിയാഴ്ചയാണ്  ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ബാങ്ക് ബന്ദ്  പിൻവലിച്ചതായി പ്രഖ്യാപിച്ചത്. 

"ജീവനക്കാര്‍ നേരിടുന്ന എല്ലാ വിഷയങ്ങളിലും ധാരണയിലെത്തിയിട്ടുണ്ട്. പ്രശ്‌നം ഉഭയകക്ഷിപരമായി പരിഹരിക്കാൻ ഐബിഎയും ബാങ്കുകളും സമ്മതിച്ചിട്ടുണ്ട്. അതിനാൽ യൂണിയന്‍ പണിമുടക്ക് പിന്‍വലിച്ചു", എഐബിഇഎ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു.

ജീവനക്കാര്‍ നേരിടുന്ന നിരവധി  വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു  ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (  All India Bank Employees' Association (AIBEA) ഒരു ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.  യൂണിയനിൽ സജീവമായതിന്‍റെ പേരിൽ ജീവനക്കാരെ ഇരകളാക്കുന്നതായി യൂണിയന്‍ ആരോപിച്ചിരുന്നു.   

 
 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News