ബോളിവുഡില്‍ അഭിനയിക്കുന്ന പാക് താരങ്ങളെ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ സംഗീത് സോം

ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്ന പാകിസ്താന്‍ താരങ്ങളെ ചെരുപ്പുകൊണ്ടടിച്ച് പുറത്താക്കണമെന്ന് ബി.ജെ.പി എം.എല്‍.എ സംഗീത് സോം. പാക് താരങ്ങള്‍ മൃഗങ്ങളേക്കാള്‍ മോശമാണ്. ഇന്ത്യയില്‍ നിന്ന് പണം സമ്പാദിക്കുകയും ആഹാരം കഴിക്കുകയും ചെയ്യുന്ന പാക് താരങ്ങള്‍ ഇന്ത്യക്കെതിരെ ആക്രമണമഴിച്ചു വിടുന്നവരെ പിന്തുണയ്ക്കുകയാണെന്ന് സോം പറഞ്ഞു. 

Last Updated : Sep 26, 2016, 06:15 PM IST
ബോളിവുഡില്‍ അഭിനയിക്കുന്ന പാക് താരങ്ങളെ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ സംഗീത് സോം

ന്യൂഡല്‍ഹി: ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്ന പാകിസ്താന്‍ താരങ്ങളെ ചെരുപ്പുകൊണ്ടടിച്ച് പുറത്താക്കണമെന്ന് ബി.ജെ.പി എം.എല്‍.എ സംഗീത് സോം. പാക് താരങ്ങള്‍ മൃഗങ്ങളേക്കാള്‍ മോശമാണ്. ഇന്ത്യയില്‍ നിന്ന് പണം സമ്പാദിക്കുകയും ആഹാരം കഴിക്കുകയും ചെയ്യുന്ന പാക് താരങ്ങള്‍ ഇന്ത്യക്കെതിരെ ആക്രമണമഴിച്ചു വിടുന്നവരെ പിന്തുണയ്ക്കുകയാണെന്ന് സോം പറഞ്ഞു. 

അതേസമയം, പാക് കലാകാരന്മാര്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തണമെന്നുള്ള അഭ്പ്രായത്തോട് ബോളീവുഡിന് സമ്മിശ്ര പ്രതികരണമാണുള്ളതെന്നാണ് വിവരം. ‍. ഈ മാസം 23നാണ് പാക് കലാകാരന്മാരെ നാടുകടത്തണമെന്ന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത്. 

നടി മഹിരഖാന്‍, നടന്‍ ഫവാദ് ഖാന്‍ തുടങ്ങിയവരാണ് ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്ന പാക് താരങ്ങള്‍.

Trending News