Explosion In Rameshwaram Cafe: ബെംഗളൂരുവിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനം, 5 പേർക്ക് പരിക്ക്

Explosion In Rameshwaram Cafe: ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലെ ഏറ്റവും പ്രശസ്തമായ രാമേശ്വരം കഫേയിൽ സ്‌ഫോടനം. സംഭവത്തിൽ 5 പേർക്ക്

Written by - Zee Malayalam News Desk | Last Updated : Mar 1, 2024, 04:16 PM IST
  • സ്‌ഫോടനത്തിന് മുമ്പുള്ള സംഭവങ്ങൾ കണ്ടെത്താൻ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
Explosion In Rameshwaram Cafe: ബെംഗളൂരുവിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനം, 5 പേർക്ക് പരിക്ക്

Explosion In Rameshwaram Cafe: ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലെ ഏറ്റവും പ്രശസ്തമായ രാമേശ്വരം കഫേയിൽ സ്‌ഫോടനം. സംഭവത്തിൽ 5 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. 

Also Read:  JNU Clash: എബിവിപി - ഇടത് സംഘടന വിദ്യാർത്ഥികള്‍ തമ്മിൽ സംഘർഷം, നിരവധി പേർക്ക് പരിക്ക് 

പരിക്കേറ്റവരിൽ മൂന്ന് ജീവനക്കാരും രണ്ട്  ഉപഭോക്താവും ഉൾപ്പെടുന്നു. ഇവർക്ക് നിസാര പരിക്കുകളുണ്ടെന്നും അപകടനില തരണം ചെയ്തതായും അധികൃതർ അറിയിച്ചു.

Also Read: BIG Bonanza To Farmers: കര്‍ഷകര്‍ക്ക് ലോട്ടറി!! 24,400 കോടി രൂപയുടെ വളം സബ്‌സിഡി അനുവദിച്ച് കേന്ദ്രം 

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടക്കുന്നത്. തിരക്കേറിയ ഉച്ചഭക്ഷണ സമയത്ത് ബാഗിൽ വച്ചിരുന്ന ഒരു ദുരൂഹവസ്തു പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനം കഫേയിലും പരിസരത്തും കറുത്ത പുകമറ സൃഷ്ടിക്കാന്‍ ഇടയാക്കി. 

ഫോറൻസിക് സംഘം സംഭവസ്ഥലം പരിശോധിച്ച് വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും പരിശോധനകൾക്ക് ശേഷം മാത്രമേ സ്‌ഫോടനത്തിന്‍റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നും  പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബോംബ് സ്‌ക്വാഡും സ്ഥലത്തുണ്ട്. അതേസമയം, സ്‌ഫോടനത്തിന് മുമ്പുള്ള സംഭവങ്ങൾ കണ്ടെത്താൻ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

സ്‌ഫോടനത്തിന് ഗ്യാസ് സിലിണ്ടറാണെന്ന് തോന്നുന്നില്ലെന്നും ഫോറൻസിക് സംഘം സ്‌ഫോടനം നടന്ന സ്ഥലത്തെ സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ച് കഴിഞ്ഞാൽ സ്‌ഫോടനത്തിന്‍റെ യഥാര്‍ത്ഥ ഉറവിടം വ്യക്തമാകുമെന്നും കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു.  സ്‌ഫോടനത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്കില്ല എന്നും  ഇവര്‍ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ് എന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News