നേതാവിന് കിട്ടി 'ചെരുപ്പുമാല'!!

എന്താണ് സംഭവിക്കുന്നത്‌ എന്ന് തിരിച്ചറിയും മുന്‍പേ നേതാവിന്‍റെ കഴുത്തില്‍ വീണുകഴിഞ്ഞിരുന്നു സുന്ദരമായ "ചെരുപ്പുമാല".

Last Updated : Nov 20, 2018, 12:24 PM IST
നേതാവിന് കിട്ടി 'ചെരുപ്പുമാല'!!

ഉജ്ജൈന്‍: മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ, പ്രചാരണ രംഗം കൊഴുപ്പിച്ച് മുന്നേറുകയാണ് ബിജെപിയും കോണ്‍ഗ്രസും. 

15 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബിജെപിയില്‍ നിന്നും ഭരണം കൈപ്പറ്റാനുള്ള പതിനെട്ടടവും പയറ്റി കോണ്‍ഗ്രസും, ഭരണം നിലനിര്‍ത്താന്‍ ബിജെപിയും പരിശ്രമിക്കുകയാണ്. 

നീണ്ട 15 വര്‍ഷത്തെ നേട്ടങ്ങള്‍ വിളിച്ചോതിയാണ് ബിജെപി പ്രചാരണ രംഗത്ത്‌ സജീവംയിരുക്കുന്നത്. എന്നാല്‍, ഇത്രയുംകാലം അധികാരത്തിലിരുന്ന ബിജെപിയ്ക്ക് അവര്‍ ഉദ്ദേശിക്കുന്ന ജനപിന്തുണ ലഭിക്കുന്നില്ല എന്നു വേണം കരുതാന്‍. ജനങ്ങളില്‍നിന്നുള്ള പ്രതികരണം അതാണ് സൂചിപ്പിക്കുന്നത്. 

അതിനുള്ള തെളിവാണ് മധ്യപ്രദേശിലെ നഗ്ദ ഖച്രോദ് മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി ദിലീപ് ശെഖാവത്തിന് ലഭിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി സ്വയം വലിയ വില നല്‍കേണ്ടി വന്നു അദ്ദേഹത്തിന്.  തിങ്കളാഴ്ച ജനസമ്പര്‍ക്ക പരിപാടിക്കിടെയാണ് സംഭവം. വോട്ടുതേടി ജനമധ്യത്തിലെത്തിയ അദ്ദേഹത്തിന് ലഭിച്ചത് ചെരുപ്പുമാലയായിരുന്നു. എന്താണ് സംഭവിക്കുന്നത്‌ എന്ന് തിരിച്ചറിയും മുന്‍പേ നേതാവിന്‍റെ കഴുത്തില്‍ വീണുകഴിഞ്ഞിരുന്നു സുന്ദരമായ "ചെരുപ്പുമാല".

എന്നാല്‍, അപ്രതീക്ഷിതമായ ചെരുപ്പുമാലയിടീല്‍ ചടങ്ങ് കണ്ട അണികള്‍ യുവാവിനെ കണക്കറ്റ് മര്‍ദ്ദിക്കുകയും ചെയ്തു. 

അതേസമയം, നേതാവിനെ "ചെരുപ്പുമാല" അണിയിക്കാന്‍ വന്ന യുവാവ്‌ ആരെന്നോ, എവിടെനിന്ന് വന്നുവെന്നോ പൊലീസിന് വിവരം ലഭിച്ചിട്ടില്ല. 

നവംബര്‍ 28നാണ്  മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 11ന് നടക്കും. 

 

Trending News