Karnataka Assembly Election 2023: 16 വോട്ടിന്റെ ഭൂരിപക്ഷം; റീ കൗണ്ടിങ്ങിൽ ജയനഗർ പിടിച്ചടക്കി ബിജെപി, കോൺ​ഗ്രസിന് തിരിച്ചടി

 In recount BJP captures Jayanagar: രാത്രി പതിനൊന്നേമുക്കാലോടെയാണ് റീക്കൗണ്ടിങ് അവസാനിച്ചത്.

Written by - Zee Malayalam News Desk | Last Updated : May 14, 2023, 10:47 AM IST
  • റീ കൗണ്ടിങ് ആവശ്യപ്പെട്ട് ബിജെപി നേതാക്കളായ ആർ. അശോക്, തേജസ്വി സൂര്യ എന്നിവരായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.
  • ഇരു വിഭാഗവും ഏറ്റുമുട്ടാൻ സാധ്യത മുന്നിൽക്കണ്ട് പൊലീസ് വലിയ സുരക്ഷയാണ് ഏർപ്പെടുത്തിയത്.
  • വിജയിച്ചിരുന്നെങ്കിൽ മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടേക്കാവുന്ന ‌വ്യക്തി ആയിരുന്നു.
Karnataka Assembly Election 2023: 16 വോട്ടിന്റെ ഭൂരിപക്ഷം; റീ കൗണ്ടിങ്ങിൽ  ജയനഗർ പിടിച്ചടക്കി ബിജെപി, കോൺ​ഗ്രസിന് തിരിച്ചടി

ബെംഗളൂരു:  റീ കൗണ്ടിങ്ങിൽ 16 വോട്ടിന്റെ ഭൂരിപക്ഷത്തിൽ  ജയാനഗർ തിരിച്ചുപിടിച്ച്  ബിജെപി. കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായ സൗമ്യ റെഡ്ഡിയെയാണ്  ബിജെപി സ്ഥാനാർഥി സി.കെ. രാമമൂർത്തി നേരിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്. സൗമ്യം റെഡ്ഡിയെ ആദ്യം വിജയിയായി പ്രഖ്യാപിച്ചെങ്കിലും ബിജെപിയുടെ പ്രതിഷേധത്തെത്തുടർന്ന് റീക്കൗണ്ടിങ് നടത്തുകയായിരുന്നു.

 135 സീറ്റുമായി  കർണാടകയിൽ  കോൺഗ്രസ് പിടിച്ചെടുത്തിരിക്കുകയാണ്. ബിജെപിക്ക് 66, ജെഡിഎസിന് 19, മറ്റുള്ളവർ – 4 എന്നിങ്ങനെയാണ് കക്ഷിനില. ശനിയാഴ്ച്ച വൈകുന്നേരം വോട്ട് എണ്ണി കഴി‍ഞ്ഞപ്പോൾ 160 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സൗമ്യ റെഡ്ഡി വിജയിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ ഇതിനെതിരെ  ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതോടെ സൗമ്യയ്ക്ക് എംഎൽഎ സർട്ടിഫിക്കറ്റ് നൽകുന്നതു തടഞ്ഞുവച്ചു. 

ALSO READ: ഡികെയോ സിദ്ധരാമയ്യയോ? മുഖ്യമന്ത്രി ആര്? ബെംഗലൂരുവിൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം

റീ കൗണ്ടിങ് ആവശ്യപ്പെട്ട്  ബിജെപി നേതാക്കളായ ആർ. അശോക്, തേജസ്വി സൂര്യ എന്നിവരായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. റീകൗണ്ടിങ് പൂർത്തിയാകുന്നതുവരെ കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ വോട്ടെണ്ണൽ കേന്ദ്രമായ ജയനഗർ പി.യു. കോളജിൽ തമ്പടിച്ചു. ഇതോടെ ബിജെപി പ്രവർത്തകരും അവിടെ തടിച്ചുകൂടി.

ഇരു വിഭാഗവും ഏറ്റുമുട്ടാൻ സാധ്യത മുന്നിൽക്കണ്ട് പൊലീസ് വലിയ സുരക്ഷയാണ് ഏർപ്പെടുത്തിയത്.  സായുധ സേനയും നിലയുറപ്പിച്ചു. രാത്രി പതിനൊന്നേമുക്കാലോടെയാണ് റീക്കൗണ്ടിങ് പൂർത്തിയായത്.മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ റെഡ്ഡി. വിജയിച്ചിരുന്നെങ്കിൽ മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടേക്കാവുന്ന ‌വ്യക്തി ആയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News