The Kashmir Files: ദ കാശ്മീര്‍ ഫയല്‍സ് കണ്ട് മടങ്ങവേ BJP MPയ്ക്ക് നേരെ ആക്രമണം

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസ് റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുകയാണ്, ഒപ്പം വിവാദങ്ങളും.  ഇന്ത്യയൊട്ടുക്ക് രണ്ടായിരത്തോളം തിയേറ്ററുകളിലാണ് ഈ ചിത്രം റിലീസ് ചെയ്തിരിയ്ക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 20, 2022, 10:39 AM IST
  • ദ കശ്മീർ ഫയൽസ്" (The Kashmir Files) സിനിമ കണ്ട് മടങ്ങുകയായിരുന്ന BJP MP യ്ക്ക് നേരെ ആക്രമണം
  • പശ്ചിമ ബംഗാളില്‍നിന്നുള്ള BJP MP ജഗന്നാഥ് സർക്കാറാണ് (Jagannath Sarkar) ആക്രമണത്തിന് ഇരയായത്.
The Kashmir Files: ദ കാശ്മീര്‍ ഫയല്‍സ് കണ്ട് മടങ്ങവേ  BJP MPയ്ക്ക്  നേരെ ആക്രമണം

Kolkata: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസ് റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുകയാണ്, ഒപ്പം വിവാദങ്ങളും.  ഇന്ത്യയൊട്ടുക്ക് രണ്ടായിരത്തോളം തിയേറ്ററുകളിലാണ് ഈ ചിത്രം റിലീസ് ചെയ്തിരിയ്ക്കുന്നത്. 

അതേസമയം, "ദ കശ്മീർ ഫയൽസ്"   (The Kashmir Files) സിനിമ കണ്ട് മടങ്ങുകയായിരുന്ന BJP MP യ്ക്ക്  നേരെ ആക്രമണം ഉണ്ടായതായി ആരോപണം. പശ്ചിമ ബംഗാളിലാണ് സംഭവം.  പശ്ചിമ ബംഗാളില്‍നിന്നുള്ള BJP MP ജഗന്നാഥ് സർക്കാറാണ്  (Jagannath Sarkar) ആക്രമണത്തിന് ഇരയായത്.   

നാദിയ ജില്ലയിൽ സിനിമ കണ്ട് മടങ്ങുകയായിരുന്ന എംപിയുടെ കാറിന് നേരെയായിരുന്നു ആക്രമണം.  കാറിന് പിന്നിൽ ബോംബ് പതിച്ചതായും  തലനാരിഴയ്ക്കാണ് താന്‍ രക്ഷപെട്ടത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംഭവം നടന്ന് 10 മിനിറ്റിന് ശേഷമാണ് പോലീസ് എത്തിയത്  എന്നും അദ്ദേഹം  ആരോപിച്ചു. 

സംഭവത്തെ തുടര്‍ന്ന് മമത സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച അദ്ദേഹം  ബംഗാളില്‍ ആരും സുരക്ഷിതരല്ല എന്നും സംസ്ഥാനത്ത് ജനാധിപത്യം അപകടത്തിലാണെന്നും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഇവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും അഭ്യർത്ഥിച്ചു.

1989-1990കളിൽ കശ്മീരിൽനിന്നും പലായനം ചെയ്യേണ്ടിവന്ന കശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രമായ  ദ കാശ്മീര്‍ ഫയല്‍സ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.  

Also Read:  The Kashmir Files : കശ്മീർ ഫയൽസ് ഡോക്യുമെന്ററിയോ അതോ ബോളിവുഡ് ചിത്രമോ? : ഒമർ അബ്ദുള്ള

കശ്മീരി പണ്ഡിറ്റുകളുടെ പാലായനം ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്  നികുതി ഇളവുകള്‍ നല്‍കിയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചിത്രം കാണുവാന്‍ അവധി നല്‍കിയും  BJP ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ചിത്രത്തിന് പിന്തുണ നല്‍കിയിരിയ്ക്കുകയാണ്. എന്നാല്‍, ചിത്രം  ഏകപക്ഷീയവും  വസ്തുതകളെ വളച്ചൊടിക്കുന്നതുമാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

Trending News