Indian Airforce Day: വ്യോമസേനാ ദിനത്തില്‍ ആശംസകളര്‍പ്പിച്ച്‌ രാജ്‌നാഥ് സിംഗ്

ഇന്ത്യന്‍ വ്യോമസേനാ ദിന (Air Force Day)ത്തില്‍ ആശംസകളര്‍പ്പിച്ച്‌ കേന്ദ്ര പ്രതിരോധ മന്ത്രി (Defence Minister) രാജ്‌നാഥ് സിംഗ് (Rajnath Singh). 

Last Updated : Oct 8, 2020, 09:58 AM IST
  • ഇന്ത്യന്‍ വ്യോമസേനാ ദിനത്തില്‍ ആശംസകളര്‍പ്പിച്ച്‌ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.
  • ഇന്ന് രാവിലെ മുതല്‍ ഹിന്‍ഡന്‍ വ്യോമസേനാ കേന്ദ്രത്തിലാണ് ആഘോഷങ്ങള്‍ നടക്കുക.
  • ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയ റഫേലിന്‍റെ യുദ്ധ വിമാനത്തിന്‍റെ സാന്നിദ്ധ്യം തന്നെയാണ് ഇത്തവണത്തെ വ്യോമസേനാ ദിനത്തെ വേറിട്ടതാക്കുന്നത്.
Indian Airforce Day: വ്യോമസേനാ ദിനത്തില്‍  ആശംസകളര്‍പ്പിച്ച്‌ രാജ്‌നാഥ് സിംഗ്

New Delhi: ഇന്ത്യന്‍ വ്യോമസേനാ ദിന (Air Force Day)ത്തില്‍ ആശംസകളര്‍പ്പിച്ച്‌ കേന്ദ്ര പ്രതിരോധ മന്ത്രി (Defence Minister) രാജ്‌നാഥ് സിംഗ് (Rajnath Singh). 

ഇന്ന് രാവിലെ മുതല്‍  ഹിന്‍ഡന്‍ വ്യോമസേനാ കേന്ദ്രത്തിലാണ് ആഘോഷങ്ങള്‍  നടക്കുക.  ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയ റഫേലിന്‍റെ യുദ്ധ വിമാനത്തിന്‍റെ  സാന്നിദ്ധ്യം തന്നെയാണ് ഇത്തവണത്തെ വ്യോമസേനാ ദിനത്തെ വേറിട്ടതാക്കുന്നത്.

"2020ലെ ഇന്ത്യന്‍ വ്യോമാസേനാ ദിനത്തില്‍ വ്യോമസേനയിലെ എല്ലാ വൈമാനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തന്‍റെ ആശംസകള്‍. 88 വര്‍ഷങ്ങളായുള്ള സമര്‍പ്പിതമായ സേവനമാണ് ഇന്ത്യന്‍ സുരക്ഷയ്ക്കായി വ്യോമസേന നിര്‍വ്വഹിക്കുന്നത്. അവരുടെ ത്യാഗവും മികവും മറ്റാര്‍ക്കും അവകാശപ്പെടാനാകാത്തവിധം ശക്തവും തീഷ്ണവുമായ സേനാ വ്യൂഹമാക്കി വ്യോമസേനയെ മാറ്റിയിരിക്കുന്നു",  കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സന്ദേശത്തില്‍ വ്യക്തമാക്കി.

ചിരിത്രത്തിലാദ്യമായി അതിശക്തമായ വ്യോമസേനാ യുദ്ധവിമാന വ്യൂഹങ്ങള്‍ അണിനിരക്കുന്ന വിപുലമായ വ്യോമാഭ്യാസ പ്രകടനങ്ങളോടെയാണ് ആഘോഷം നടക്കുകയെന്ന് വ്യോമസേനാ മേധാവി ആര്‍. കെ. എസ്. ബദൗരിയ അറിയിച്ചു.

ഹിന്‍ഡന്‍  വ്യോമസേനാ കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സൈനിക മേധാവിമാരും പങ്കെടുക്കും.

 

Trending News