ഓടിക്കൊണ്ടിരുന്ന ബി.എം.ഡബ്ല്യു കാറിന് തീപിടിച്ചു; വീഡിയോ കാണാം

മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ബി.എം.ഡബ്ല്യു കാറിന് തീപിടിച്ചു. ആളപായമില്ല. എന്‍ജിന് താഴെ തീ കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ വിവരം അറിയിച്ചതോടെ കാറിനുള്ളില്‍ ഉണ്ടായിരുന്നവര്‍ പെട്ടെന്ന് ഇറങ്ങുകയായിരുന്നു. 

Updated: Nov 13, 2017, 07:54 PM IST
ഓടിക്കൊണ്ടിരുന്ന ബി.എം.ഡബ്ല്യു കാറിന് തീപിടിച്ചു; വീഡിയോ കാണാം

മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ബി.എം.ഡബ്ല്യു കാറിന് തീപിടിച്ചു. ആളപായമില്ല. എന്‍ജിന് താഴെ തീ കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ വിവരം അറിയിച്ചതോടെ കാറിനുള്ളില്‍ ഉണ്ടായിരുന്നവര്‍ പെട്ടെന്ന് ഇറങ്ങുകയായിരുന്നു. 

മുംബൈയിലെ മാനേജ്മെന്‍റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ അഗിലിയോയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായി സഞ്ജയ് ത്രിപാഠിയുടെ ബി.എം.ഡബ്ല്യു കാറിനാണ് തീപിടിച്ചത്. രാവിലെ മകളെ സ്കൂളില്‍ കൊണ്ടുപോകുന്നതിനായി ഇറങ്ങുന്നതിനിടയിലാണ് സംഭവം. 

പാര്‍ക്കിങ്ങില്‍ നിന്ന് പുറത്തിറക്കിയ വാഹനത്തിന് അടിയില്‍ തീ കണ്ട സെക്യൂരിറ്റി സഞ്ജയ് ത്രിപാഠിയെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ മകള്‍ക്കൊപ്പം സഞ്ജയ് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി. ടയറുകള്‍ക്കടിയില്‍ തീ കത്തുന്നുണ്ടായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ ഉടന്‍ തന്നെ തീയണച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സഞ്ജയ് ത്രിപാഠി ഫേസ്ബുക്കില്‍ പങ്കു വച്ചു.