Covid വാക്സിന് ശേഷം ഓരോ 6 മാസത്തിലും Booster Dose വേണ്ടിവരുമോ? WHO നല്‍കുന്ന ഉത്തരം

Covid Vaccine രണ്ട് ഡോസും സ്വീകരിച്ചയാള്‍  6 മാസത്തിന്  ശേഷം Booster Dose സ്വീകരിക്കേണ്ടി വരുമോ എന്ന കാര്യത്തില്‍ മിക്ക രാജ്യങ്ങളും സംശയത്തിലാണ്.  രണ്ടാം ഡോസിന് ശേഷം 6 മാസം കൂടിയേ  വാക്സിന്‍റെ  പ്രഭാവം   നീണ്ടുനിൽക്കൂ എന്നാണ് പഠനങ്ങള്‍ പറയുന്നത്.   

Written by - Zee Malayalam News Desk | Last Updated : Jun 11, 2021, 11:21 PM IST
  • Booster Dose നല്‍കുന്നത് സംബന്ധിച്ച് പഠനങ്ങള്‍ നടക്കുന്ന അവസരത്തില്‍ ലോകാരോഗ്യ സംഘടന (World Health Organisation - WHO) പറയുന്നത് ഇപകരമാണ്.
  • Covid Vaccine ബൂസ്റ്റർ ഡോസ് ആവശ്യമുണ്ടോ ഇല്ലയോ? വേണമെങ്കില്‍ എത്ര മാസങ്ങള്‍ക്ക് ശേഷം? എന്നത് സംബന്ധിച്ചുള്ള പഠനങ്ങള്‍ നടക്കുകയാണ്.
  • ഈ പഠനം പൂര്‍ത്തിയാകാന്‍ ഏകദേശം ഒരു വര്‍ഷമെങ്കിലും വേണ്ടി വരും. അതിനാല്‍, ബൂസ്റ്റർ ഡോസ് എത്ര പ്രധാനമാണെന്ന് പഠനങ്ങള്‍ക്ക് ശേഷം മാത്രമേ വ്യക്തമാകൂ.
Covid വാക്സിന്  ശേഷം ഓരോ 6 മാസത്തിലും  Booster Dose വേണ്ടിവരുമോ?  WHO നല്‍കുന്ന ഉത്തരം

Geneva: Covid Vaccine രണ്ട് ഡോസും സ്വീകരിച്ചയാള്‍  6 മാസത്തിന്  ശേഷം Booster Dose സ്വീകരിക്കേണ്ടി വരുമോ എന്ന കാര്യത്തില്‍ മിക്ക രാജ്യങ്ങളും സംശയത്തിലാണ്.  രണ്ടാം ഡോസിന് ശേഷം 6 മാസം കൂടിയേ  വാക്സിന്‍റെ  പ്രഭാവം   നീണ്ടുനിൽക്കൂ എന്നാണ് പഠനങ്ങള്‍ പറയുന്നത്.   

 
അതേസമയം, പല രാജ്യങ്ങളിലും Covid Vaccine രണ്ട് ഡോസും  സ്വീകരിച്ച് 6 മാസം കഴിഞ്ഞവര്‍ക്ക്  Booster Dose നല്‍കിത്തുടങ്ങി.  UAEയില്‍  സിനോഫാം 2 ഡോസ് വാക്സിന്‍   എടുത്ത് 6 മാസം പൂർത്തിയായവർക്ക് ബൂസ്റ്റർ ഡോസ്  നല്‍കി വരികയാണ്‌. 

എന്നാല്‍, Booster Dose നല്‍കുന്നത് സംബന്ധിച്ച് പഠനങ്ങള്‍ നടക്കുന്ന അവസരത്തില്‍  ലോകാരോഗ്യ സംഘടന  (World Health Organisation - WHO) പറയുന്നത് ഇപകരമാണ്.   Covid Vaccine ബൂസ്റ്റർ ഡോസ് ആവശ്യമുണ്ടോ ഇല്ലയോ? വേണമെങ്കില്‍ എത്ര മാസങ്ങള്‍ക്ക് ശേഷം?  എന്നത്  സംബന്ധിച്ചുള്ള പഠനങ്ങള്‍ നടക്കുകയാണ്.  ഈ പഠനം പൂര്‍ത്തിയാകാന്‍ ഏകദേശം ഒരു വര്‍ഷമെങ്കിലും വേണ്ടി വരും.  അതിനാല്‍, ബൂസ്റ്റർ ഡോസ് എത്ര പ്രധാനമാണെന്ന് പഠനങ്ങള്‍ക്ക്  ശേഷം മാത്രമേ വ്യക്തമാകൂ.

ഇതുവരെ നടത്തിയ ഗവേഷണമനുസരിച്ച് വാക്സിനുകളുടെ ഫലം 6 മാസത്തോളം  നീണ്ടുനിൽക്കും. കൂടാതെ, ഈ വാക്സിൻ വരും വർഷങ്ങളിൽ നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന്  ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.  എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണ്. അതേസമയം,  വാക്സിന്  കൊറോണ വൈറസിൽ നിന്ന് 100% സംരക്ഷണം നൽകാൻ കഴിയില്ലെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് ഇതിനോടകം  വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലും  ബൂസ്റ്റർ ഡോസ് സംബന്ധിച്ച പഠനങ്ങള്‍ നടക്കുകയാണ്. ബൂസ്റ്റർ ഡോസ് ആവശ്യമെങ്കില്‍  ആ വിവരം  ആളുകളെ അറിയിക്കുമെന്നാണ് നീതി അയോഗ് അംഗം  ഡോ. ​​വി കെ പോൾ പറഞ്ഞിരിയ്ക്കുന്നത്.

Also Read: Covid Third Wave : കോവിഡ് മൂന്നാം തരംഗം നേരിടാനുള്ള നടപടികൾ ഉടനടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

അമേരിക്കയിലും ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച പഠനങ്ങള്‍ നടക്കുകയാണ്.  കോവിഡ്   വാക്സിൻ എടുത്തതിന് ശേഷം  ബൂസ്റ്റർ ഷോട്ട് ആവശ്യമാണെന്ന് യുഎസ്  എപ്പിഡെമിയോളജിസ്റ്റ് ഡോ. ആന്‍റണി ഫൗച്ചി ആശങ്ക പ്രകടിപ്പിച്ചപ്പോഴാണ്  യഥാർത്ഥത്തിൽ ഈ ചർച്ച ആരംഭിച്ചത്. 'വാക്‌സിനിൽ നിന്നുള്ള സംരക്ഷണത്തിന്‍റെ ദൈർഘ്യം അനന്തമായിരിക്കുമെന്ന് കരുതുവാന്‍ സാധിക്കില്ല,  അതിനാല്‍  ഒരു ബൂസ്റ്റർ ഷോട്ട് ആവശ്യമാണെന്ന് താന്‍ കരുതുന്നതായി അദ്ദേഹം പറഞ്ഞു.  എന്നാല്‍, വാക്സിൻ ലഭിച്ചതിന് ശേഷം എത്ര മാസങ്ങള്‍ക്ക് ശേഷം ബൂസ്റ്റർ ഷോട്ട്  നല്‍കണമെന്ന കാര്യത്തില്‍ പഠനങ്ങള്‍ നടക്കുകയാണ് , അദ്ദേഹം പറഞ്ഞു.

Also Read: Covid രോഗബാധയിൽ വീണ്ടും വർധന; ഡെൽറ്റ വേരിയന്റ് 60% കൂടുതൽ രോഗം പടർത്തുമെന്ന് യുകെ

കൊറോണ വൈറസിന് തുടര്‍ച്ചയായി ജനിതക മാറ്റം സംഭവിക്കുന്നതിനാല്‍  നമ്മുടെ ശരീരത്തിലുള്ള ആന്‍റിബോഡി ശരിയായ രീതിയില്‍ പ്രതിരോധം തീര്‍ക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. ഈ അവസരത്തിലാണ് ബൂസ്റ്റര്‍ ഡോസ് ആവശ്യമായി വരുന്നത്. ഇത് സംബന്ധിച്ച പഠനങ്ങള്‍ ഇന്ത്യയിലും ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News