ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി; ഹിമാചൽ പ്രദേശിലും, ഡല്‍ഹിയിലും ബിജെപിക്ക് മുന്നേറ്റം

രാജ്യത്തെ എട്ടു സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിര‍ഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് ബിജെപി.ഒരു ലോക്സഭാ മണ്ഡലത്തിലും പത്ത് നിയമസഭാ മണ്ഡലത്തിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിയാണ് മുന്നില്‍.

Last Updated : Apr 13, 2017, 12:29 PM IST
ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി; ഹിമാചൽ പ്രദേശിലും, ഡല്‍ഹിയിലും ബിജെപിക്ക് മുന്നേറ്റം

ന്യൂഡൽഹി: രാജ്യത്തെ എട്ടു സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിര‍ഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് ബിജെപി.ഒരു ലോക്സഭാ മണ്ഡലത്തിലും പത്ത് നിയമസഭാ മണ്ഡലത്തിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിയാണ് മുന്നില്‍.

ഫലം വന്ന മൂന്നു സീറ്റുകളിൽ രണ്ടു സീറ്റും ബിജെപി നേടി. ഹിമാചൽ പ്രദേശിലെ ഭോരംഗ്, ഡൽഹിയിലെ രജൗരി ഗാർഡൻ എന്നിവിടങ്ങളിലാണ് ബിജെപി വിജയം സ്വന്തമാക്കിയത്. അതേസമയം, കർണാടകയിലെ നഞ്ചൻകോട് ബിജെപിയെ പിന്തള്ളി കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചു.

മധ്യപ്രദേശിലെ അത്തേർ, ബണ്ടാവഗഡ് എന്നിവിടങ്ങളിലും ബിജെപി ലീഡ് ചെയ്യുകയാണ്. രാജസ്ഥാനിലെ ദോല്‍പ്പൂരിലും ബിജെപി സ്ഥാനാർഥി വിജയത്തിലേക്കു നീങ്ങുന്നതായാണു വിവരം. അതേസമയം, പശ്ചിമ ബംഗാളിലെ കാന്തി ദക്ഷിൺ മണ്ഡലത്തിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ചന്ദ്രിമ ഭട്ടാചാര്യ മുപ്പതിനായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷം നേടി വിജയമുറപ്പിച്ചു. 
 
രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഉപതിരഞ്ഞെടുപ്പു നടന്നത്. വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ മധ്യപ്രദേശിലെ ആതര്‍, ഹിമാചല്‍ പ്രദേശിലെ ഭോരംഗ് എന്നിവിടങ്ങളില്‍ കനത്തസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തിലെ 38 ബൂത്തുകളില്‍ റീ പോളിങ് തുടങ്ങി.

Trending News