കേംബ്രിഡ്ജ് അനലിറ്റിക്ക വിവരം ചോര്‍ത്തല്‍: ഫെയ്‌സ്ബുക്കിനോട് കേന്ദ്രം വിശദീകരണം തേടി

ഇന്ത്യന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ഫെയ്സ്ബുക്ക് ചോര്‍ത്തിയിട്ടുണ്ടോയെന്നും അതുപയോഗിച്ച് ഏതെങ്കിലും ഏജന്‍സികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്നും  കേന്ദ്ര ഐ.ടി മന്ത്രാലയം ഫെയ്സ്ബുക്കിനോട് ചോദിച്ചു. 

Last Updated : Mar 28, 2018, 09:10 PM IST
കേംബ്രിഡ്ജ് അനലിറ്റിക്ക വിവരം ചോര്‍ത്തല്‍: ഫെയ്‌സ്ബുക്കിനോട് കേന്ദ്രം വിശദീകരണം തേടി

ന്യൂഡല്‍ഹി: ഫെയ്സ്ബുക്കിലൂടെ കേംബ്രിഡ്ജ് അനലിറ്റിക്ക വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലില്‍ കേന്ദ്രം ഫെയ്സ്ബുക്കിനോട് വിശദീകരണം തേടി. ഏപ്രില്‍ ഏഴിന് മുന്‍പ് വിശദീകരണം നല്‍കാനാണ് നിര്‍ദേശം. 

ഇന്ത്യന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ഫെയ്സ്ബുക്ക് ചോര്‍ത്തിയിട്ടുണ്ടോയെന്നും അതുപയോഗിച്ച് ഏതെങ്കിലും ഏജന്‍സികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്നും  കേന്ദ്ര ഐ.ടി മന്ത്രാലയം ഫെയ്സ്ബുക്കിനോട് ചോദിച്ചു. 

വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വേണ്ടി മാത്രമല്ല പല സമുദായങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മുന്‍ ജീവനക്കാരനായ ക്രിസ്റ്റഫര്‍ വെയ്‍ലിയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം. 

കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നെന്ന്  ക്രിസ്റ്റഫര്‍ വെയ്‍ലി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഏത് ഏജന്‍സിക്ക് വേണ്ടിയാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് വെയ്‍ലി വ്യക്തമാക്കിരുന്നില്ല. 

Trending News