കേംബ്രിഡ്ജ് അനലിറ്റിക്ക ആരോപണം ഇറാഖ് കൂട്ടക്കൊല വിവാദത്തില്‍ നിന്നും രക്ഷപെടാന്‍: രാഹുല്‍ ഗാന്ധി

ഇറാഖ് കൂട്ടക്കൊല വിവാദത്തില്‍ രക്ഷപ്പെടാനാണ് കേംബ്രിഡ്ജ് അനലിറ്റിക്കയുമായി കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ബന്ധമുണ്ടെന്ന് ബി.ജെ.പി ആരോപിക്കുന്നതെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയുടെ ആരോപണം നിഷേധിച്ചുകൊണ്ട് ട്വിട്ടെറിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. 

Last Updated : Mar 22, 2018, 12:08 PM IST
 കേംബ്രിഡ്ജ് അനലിറ്റിക്ക ആരോപണം ഇറാഖ് കൂട്ടക്കൊല വിവാദത്തില്‍ നിന്നും രക്ഷപെടാന്‍: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇറാഖ് കൂട്ടക്കൊല വിവാദത്തില്‍ രക്ഷപ്പെടാനാണ് കേംബ്രിഡ്ജ് അനലിറ്റിക്കയുമായി കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ബന്ധമുണ്ടെന്ന് ബി.ജെ.പി ആരോപിക്കുന്നതെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയുടെ ആരോപണം നിഷേധിച്ചുകൊണ്ട് ട്വിട്ടെറിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. 

ഐ.എസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ മരിച്ചെന്ന വാര്‍ത്ത പുറത്തു വന്നതോടെ കേന്ദ്ര സര്‍ക്കാറിന്‍റെ കള്ളം പൊളിഞ്ഞെന്നും അത് മൂടിവെക്കാനുള്ള മാര്‍ഗം കണ്ടെത്തിയതാണ് ഈ ആരോപണമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. അതുകൂടാതെ കേന്ദ്രത്തിന്‍റെ ചൂണ്ടയില്‍ മാധ്യങ്ങള്‍ കുരുങ്ങിയെന്നും അദ്ദേഹം ആരോപിക്കുന്നു.

അതേസമയം, കേംബ്രിഡ്ജ് അനലറ്റിക്കയുമായി രാഹുല്‍ ഗാന്ധിക്ക് ബന്ധമില്ലെന്ന വിശദീകരണവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ഒരിക്കലും കേംബ്രിഡ്ജ് അനലറ്റിക്കിന്‍റെ സഹായം തേടിയിട്ടില്ല, ബിജെപിയാണ് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കമ്പനിയെ ഉപയോഗപ്പെടുത്തിയതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

കേംബ്രിഡ്ജ് അനലറ്റിക്ക എന്ന കമ്പനിയാണ് യു.പി.എയ്ക്ക് വേണ്ടി ഇന്ത്യയില്‍ പ്രചാരണം നടത്തുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്‍റെയും സമൂഹമാധ്യമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കമ്പനിക്കുളള പങ്ക് വ്യക്തമാക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇതേ കമ്പനിയാണ് അമേരിക്കന്‍ തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന് വേണ്ടി പ്രവര്‍ത്തിച്ചത്. അഞ്ച് കോടിയിലധികം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ട്രംപിന്‍റെ വിജയത്തിനായി കമ്പനി ചോര്‍ത്തിയ വിവരം വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്.

 

 

 

Trending News