കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കും, പക്ഷേ വാഗ്ദാനങ്ങൾ പാലിക്കില്ല

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ്‌ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ക്ക്നേരെ കടുത്ത വിമര്‍ശനവുമായി സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.  

Last Updated : Nov 10, 2018, 06:25 PM IST
കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കും, പക്ഷേ വാഗ്ദാനങ്ങൾ പാലിക്കില്ല

മധ്യപ്രദേശ്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ്‌ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ക്ക്നേരെ കടുത്ത വിമര്‍ശനവുമായി സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.  

കോണ്‍ഗ്രസ് പാര്‍ട്ടി ഇതുവരെ അവരുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. അനുപ്പുറില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ ആണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. 

ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഇന്ത്യയെ ദാരിദ്ര്യ മുക്തമാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു, അവര്‍ അത് നടപ്പാക്കുന്നതില്‍ വിജയിച്ചില്ല. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളുടെ ഈ വാഗ്ദാനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും 'ശിവരാജ് സിംഗ് ചൗഹാനുമാണ്' പൂര്‍ത്തീകരിച്ചത്. അതാണ് കോണ്‍ഗ്രസ്‌ പാര്‍ട്ടി അംഗങ്ങള്‍ അങ്ങേയറ്റം രോക്ഷകുലരായി കാണപ്പെടുന്നത്, അദ്ദേഹം പറഞ്ഞു.

അതേസമയം, ബിജെപിയുടെ കോട്ട തകര്‍ക്കാനുറച്ച്തന്നെയാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി വാഗ്ദാനങ്ങളുമായി പാര്‍ട്ടി പ്രകടനപത്രിക പുറത്തിറക്കി.

ബിജെപിയുടെ ഭരണകാലത്ത് മധ്യപ്രദേശില്‍ കര്‍ഷകര്‍ അവഗണിക്കപ്പെട്ടിരുന്നുവെന്നും നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അതിനാല്‍, കോണ്‍ഗ്രസ്‌ തങ്ങളുടെ പ്രകടനപത്രികയില്‍ കര്‍ഷകര്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. 
 
കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളും, ഗോശാലകള്‍ സ്ഥാപിക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ കര്‍ഷകര്‍ക്കായി നല്‍കിയിട്ടുണ്ട്. കൂടാതെ, കര്‍ഷകരുടെ വൈദ്യുതി ബില്‍ 50% വെട്ടിക്കുറയ്ക്കുമെന്നുള്ളതും പ്രധാന വാഗ്ദാനമാണ്. 

ഓരോ കുടുംബത്തിലെയും തൊഴില്‍രഹിതനായ അംഗത്തിന് 10,000 രൂപ നല്‍കും. മകളുടെ കല്യാണത്തിന് 51,000 രൂപയും നല്‍കും. 

15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ ആധിപധ്യം തകര്‍ക്കാനുള്ള കഠിന ശ്രമത്തിലാണ് കോണ്‍ഗ്രസ്‌.  ഇതിനോടകം പുറത്തുവന്ന നിരവധി സര്‍വേകള്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചിരിക്കുന്നത്. 

230 അംഗ നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 28നാണ് നടക്കുക. ഡിസംബര്‍ 11ന് വോട്ടെണ്ണും. 

 

Trending News