ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയെ അനുസ്മരിച്ച് രാജ്യം; ഡോ.രാജേന്ദ്രപ്രസാദ് രാജ്യത്തെ ധീരതയോടും കരുത്തോടും നയിച്ച നേതാവെന്ന് പ്രധാനമന്ത്രി

രാജ്യത്തെ ധീരതയോടും കരുത്തോടും  നയിച്ച അതുല്യനായ ദേശീയ നേതാവായിരുന്നു ഡോ. രാജേന്ദ്രപ്രസാദെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Dec 3, 2022, 01:23 PM IST
  • രാജ്യം ശ്രദ്ധാഞ്ജലിയർപ്പിച്ചു
  • ഭാവി ഇന്ത്യയെ വളർത്തുന്നതിൽ രാജേന്ദ്രപ്രസാദിന്റെ പങ്ക് നിസ്തുലമാണ്
 ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയെ അനുസ്മരിച്ച് രാജ്യം; ഡോ.രാജേന്ദ്രപ്രസാദ് രാജ്യത്തെ ധീരതയോടും കരുത്തോടും  നയിച്ച നേതാവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ധീരതയോടും കരുത്തോടും  നയിച്ച അതുല്യനായ ദേശീയ നേതാവായിരുന്നു ഡോ. രാജേന്ദ്രപ്രസാദെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ രാജ്യം ശ്രദ്ധാഞ്ജലിയർപ്പിച്ചു 

രാജ്യത്തിന്റെ പ്രഥമ രാഷ്‌ട്രപതി എന്ന നിലയിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലാണ് അദ്ദേഹം ഇന്ത്യയെ നയിച്ചത്. ഭാവി ഇന്ത്യയെ വളർത്തുന്നതിൽ രാജേന്ദ്രപ്രസാദിന്റെ പങ്ക് നിസ്തുലമാണ്. ശക്തമായ ചുവടുവെയ്‌പ്പോടെ നീങ്ങിയ അദ്ദേഹം ജനങ്ങൾക്ക് സാംസ്‌കാരികവും ഭരണപരവുമായ കരുത്താണ് നൽകിയതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News