Covid Cases : രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു; 24 മണിക്കൂറിൽ 796 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

Covid-19 Cases : 109 ദിവസങ്ങൾക്ക് ശേഷമാണ്  രാജ്യത്ത് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5000 ത്തിന് മുകളിൽ എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 17, 2023, 12:41 PM IST
  • ഇന്ന്, മാർച്ച് 17 ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് 796 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
  • നിലവിൽ 5,026 പേരാണ് രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്.
  • 109 ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5000 ത്തിന് മുകളിൽ എത്തുന്നത്.
  • ഇതുവരെ രാജ്യത്ത് 4,46,93,506 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
Covid Cases : രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു; 24 മണിക്കൂറിൽ 796 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം വൻതോതിൽ വർധിച്ച് വരികെയാണ്. ഇന്ന്, മാർച്ച് 17 ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത്  796 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ  5,026 പേരാണ് രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. 109 ദിവസങ്ങൾക്ക് ശേഷമാണ്  രാജ്യത്ത് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5000 ത്തിന് മുകളിൽ എത്തുന്നത്. ഇതുവരെ രാജ്യത്ത് 4,46,93,506 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് 5,30,795 പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.

രാജ്യത്ത്  കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലായം കത്തയച്ചു. മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത്, തമിഴ്‌നാട്, കേരളം, കർണാടക എന്നീ ആറ് സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചത്. കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുകയാണെന്നും ഇത് തടയാനായി ആവശ്യമുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.  പരിശോധന, നിരീക്ഷണം, വാക്സിനേഷൻ എന്നിവ കർശനമാക്കണമെന്നാണ്  കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ്  സാഹചര്യം സൂക്ഷ്‌മതലത്തിൽ പരിശോധിക്കാനും, ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച വിവിധ ഉപദേശങ്ങൾ ഫലപ്രദമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, രോഗത്തെ വേഗത്തിലും ഫലപ്രദമായും കൈകാര്യം ചെയ്യുന്നതിനായി ആവശ്യമായ നടപടികൾ നടപ്പിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.

ALSO READ: Covid In India: കോവിഡ് കേസുകളിൽ വർധനവ്; കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കഴിഞ്ഞ കുറച്ച് മാസങ്ങളായി കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി അദ്ദേഹം കത്തിലൂടെ സൂചിപ്പിച്ചിട്ടുണ്ട്.  എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കോവിഡ് കേസുകൾ വൻതോതിൽ വർധിച്ച് വരികെയാണെന്നും മാർച്ച് ആദ്യവാരത്തിൽ രാജ്യത്ത് 2082 കേസുകളും രണ്ടാം വാരത്തിൽ 3,264 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News