Covid: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 16,159 പുതിയ കോവിഡ് കേസുകൾ; 28 മരണം

 Covid: കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 28 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ മരണം 5,25,270 ആയി. രാജ്യത്തെ സജീവ കേസുകൾ 1,15,212 ആണ്.

Written by - Zee Malayalam News Desk | Last Updated : Jul 6, 2022, 10:06 AM IST
  • കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,394 രോഗികൾ കോവിഡ് മുക്തരായി
  • രാജ്യത്തെ വീണ്ടെടുക്കൽ നിരക്ക് 98.53 ശതമാനമായി
  • സജീവ കോവിഡ് കേസുകളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 737 കേസുകളുടെ വർധനവ് രേഖപ്പെടുത്തി
Covid: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 16,159 പുതിയ കോവിഡ് കേസുകൾ; 28 മരണം

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 16,159 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 28 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ മരണം 5,25,270 ആയി. രാജ്യത്തെ സജീവ കേസുകൾ 1,15,212 ആണ്.

3,098 കേസുകളുള്ള മഹാരാഷ്ട്ര, 2,662 കേസുകളുള്ള തമിഴ്‌നാട്, 2,603 കേസുകളുള്ള കേരളം, 1,973 കേസുകളുള്ള പശ്ചിമ ബംഗാൾ, 839 കേസുകളുള്ള കർണാടക എന്നിവയാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്ത ആദ്യ അഞ്ച് സംസ്ഥാനങ്ങൾ. പുതിയ കോവിഡ് കേസുകളുടെ 69.15 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 19.17 ശതമാനം പുതിയ കേസുകളും മഹാരാഷ്ട്രയിൽ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,54,465 സാമ്പിളുകൾ പരിശോധിച്ചു.

ALSO READ: Covid updates India: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,086 പുതിയ കോവിഡ് കേസുകൾ; 19 മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,394 രോഗികൾ സുഖം പ്രാപിച്ചതായും ഇന്ത്യയുടെ വീണ്ടെടുക്കൽ നിരക്ക് ഇപ്പോൾ 98.53 ശതമാനമായതായും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ആകെ ഇതുവരെ രോ​ഗമുക്തരായവർ 4,29,07,327 ആയി. സജീവ കോവിഡ് കേസുകളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 737 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ ആകെ 9,95,810 ഡോസ് വാക്സിനുകൾ നൽകി. രാജ്യത്ത് ഇതുവരെ നൽകിയ വാക്സിൻ ഡോസുകളുടെ ആകെ എണ്ണം 1,98,20,86,763 ആയി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News